Thursday, March 12, 2026 Last Updated 5 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 04 Oct 2025 08.07 AM

കോടതിവിമര്‍ശനത്തിന് പിന്നാലെ പോലീസ് ; തമിഴ് സൂപ്പര്‍താരം വിജയ് യെ അറസ്റ്റ് ചെയ്‌തേക്കാന്‍ സാധ്യത

uploads/news/2025/10/803814/vijay.jpg

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ തമിഴ് സൂപ്പര്‍താരവും രാഷ്ട്രീയക്കാരനുമായ വിജയ് യെ അറസ്റ്റ് ചെയ്‌തേക്കും. സംഭവത്തില്‍ വിജയ് യ്ക്കും കൂടുതല്‍ ടിവിടെ നേതാക്കള്‍ക്കും എതിരേ കേസെടുത്തേക്കും. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് രൂക്ഷ വിമര്‍ശനം ഉന്നയിച്ചതോടെയാണ് പോലീസ് കേസെടുക്കാനൊരുങ്ങിയത്. രാഷ്ട്രീയ നേതാവാകുമ്പോള്‍ സാമൂഹിക ഉത്തരവാദിത്വം കാണിക്കണമെന്നും കരൂര്‍ ദുരന്തത്തില്‍ വിജയ് യോ ടിവികെ നേതാക്കളോ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും ഒളിച്ചോടിയെന്നുമാണ് ആക്ഷേപം.

അതേസമയം സംഭവത്തില്‍ മുഖം മിനുക്കാനും കരൂരിലേക്ക് തിരിച്ചെത്താനുമുള്ള വിജയ് യുടെ നീക്കത്തിന് ഇതുവരെ അനുവാദം കിട്ടിയിട്ടില്ല. കരൂര്‍ ദുരന്തത്തില്‍ കടുത്ത വിമര്‍ശനം നേരിടുന്ന വിജയ് ഇവിടേയ്ക്ക് തിരിച്ചെത്തി നഷ്ടമായ ജനപ്രീതി തിരിച്ചുപിടിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കുന്നില്ല. ദുരന്തം നടന്ന് ഇത്രയും ദിവസത്തിന് ശേഷം 20 അംഗ സംഘത്തെ നിയോഗിച്ച് തിരിച്ചുവരാനുള്ള ശ്രമം വിജയ് നടത്തുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല കരൂരിലേത് മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്നും വിജയ് യും ടിവികെ പ്രവര്‍ത്തകരും രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഓടിയൊളിച്ചെന്നും സംഭവത്തില്‍ ഇതുവരെ ഒരു ഖേദം പ്രകടിപ്പിക്കാന്‍ പോലും മുമ്പോട്ട് വന്നിട്ടില്ലെന്നും കോടതി വിലയിരുത്തി.

സംഭവം അന്വേഷിക്കാന്‍ മുതിര്‍ന്ന ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥ അസ്ര ഗാര്‍ഗ് നേതൃത്വം നല്‍കുന്ന ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിക്കാന്‍ ബെഞ്ച് ഉത്തരവിട്ടു. ടിവികെ നേതാക്കളായ ബുസി ആനന്ദ്, സിടിആര്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ ബെഞ്ച് ഉത്തരവുകള്‍ മാറ്റിവച്ചു. മുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട വാദം കേള്‍ക്കലില്‍, പാര്‍ട്ടിയുടെ സ്വന്തം കേഡറിന്റെ പെരുമാറ്റമാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്നും നേതാക്കള്‍ നിരുത്തരവാദപരമായി പെരുമാറിയെന്നും സംസ്ഥാനം വാദിച്ചു. സംഭവത്തിന് നേരെ കണ്ണടച്ചിരിക്കാനാകില്ലെന്നും ബഞ്ച് കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW