Thursday, March 12, 2026 Last Updated 39 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 03 Oct 2025 01.00 PM

‘കുഞ്ഞിനെ നോക്കുന്നത് എന്റെ അമ്മയാണ്, അവന്റെ അമ്മയല്ല; വിലകുറഞ്ഞ പ്രസ്താവനകൾ നടത്തരുത്...’ നെഗറ്റീവ് കമന്റുകള്‍ക്കെതിരെ ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും പങ്കിടാറുള്ള താരപുത്രിയായ ദിയ കൃഷ്ണ ഇപ്പോഴിതാ തന്റെ കുടുംബത്തിനെതിരെ വന്ന നെഗറ്റീവ് കമന്റുകള്‍ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ്.
Diya Krishna, Diya krishna and aswin ganesh
Diya krishna gives mass reply to negative comments (Image Source: Youtube)

അഭിനേതാവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ഇഷാനിയും ദിയയും ഹന്‍സികയും സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളാണ്. അഹാനയും ഇഷാനിയും അഭിനേത്രികളായും തിളങ്ങിയിട്ടുണ്ട്. എന്നാല്‍ മൂന്നാമത്തെ മകള്‍ ദിയ സംരംഭകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായും യൂട്യൂബറായുമൊക്കെയാണ് ആരാധകര്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്നത്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ദിയ സോഷ്യല്‍ മീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയും പങ്കിടാറുണ്ട്. ദിയയുടെ ഡെലിവറി വ്ലോഗടക്കം എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.
ഇക്കഴിഞ്ഞ ദിവസം ഒരു സണ്‍ഡേ ഈവനിംഗ് സ്പെഷ്യല്‍ എപ്പിസോഡ് ദിയ യൂട്യൂബിലൂടെ പങ്കിട്ടിരുന്നു. ദിയ ഭക്ഷണം പാകം ചെയ്യുന്നതും ചിക്കന്‍ കറിയടക്കം കുടുംബം ഒരുമിച്ചിരുന്നു കഴിക്കുന്നതുമായിരുന്നു വ്ലോഗിലുണ്ടായിരുന്നത്. ഒരു ഡൈനിംഗ് ടേബിളിന്റെ ചുറ്റുമിരുന്ന് ദിയയും കുടുംബവും ഭക്ഷണം കഴിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. ദിയയ്ക്ക് കുഞ്ഞുണ്ടായ ശേഷം ഭര്‍ത്താവ് അശ്വിനും ദിയയ്ക്കൊപ്പം കൃഷ്ണകുമാറിന്റെ വീട്ടിലാണ് താമസിക്കുന്നത്. ഭക്ഷണം കഴിക്കുന്ന വീഡിയോയില്‍ അശ്വിനുമുണ്ടായിരുന്നു.
പതിവു പോലെ ദിയ പങ്കിട്ട വീഡിയോ പക്ഷേ ഇത്രയും വിഷയമാകുമെന്ന് ദിയയും വിചാരിച്ചില്ല. ചിക്കന്‍ കറി വിളമ്പുന്ന സമയത്ത് ലെഗ് പീസ് തികയാതെ വന്നപ്പോള്‍ മൂത്ത കുട്ടിക്ക് ലെഗ് പീസ് വേണ്ടെന്ന് സിന്ധു പറഞ്ഞതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. അശ്വിനോട് ദിയയും സിന്ധുവും ഒട്ടും ബഹുമാനം കാണിച്ചില്ലെന്നാണ് വിമർശനം. ദിയയുടെ കടുത്ത ആരാധകർ പോലും ഇക്കാര്യത്തില്‍ ദിയയെയും സിന്ധു കൃഷ്ണയെയും വിമർശിക്കുന്നു. കമന്റ് ബോക്സില്‍ ഭൂരിഭാഗവും നെഗറ്റീവ് കമന്റുകളാണ് വരുന്നത്. അശ്വിൻ ഇത്രയും അപമാനം സഹിച്ച്‌ എന്തിന് ഭാര്യ വീട്ടില്‍ താമസിക്കുന്നു എന്ന ചോദ്യം ശക്തമായി പലരും ഉന്നയിക്കുന്നുണ്ട്.
ഇപ്പോഴിതാ അതിനൊക്കെ കുറിക്കു കൊള്ളുന്ന മറുപടി നല്‍കുകയാണ് ദിയ കൃഷ്ണ. ഇത്തരം വില കുറഞ്ഞ പ്രസ്താവനകള്‍ പറയുന്നതിന് മുമ്പു ചിന്തിക്കണമെന്നാണ് ദിയ കമന്റില്‍ കുറിക്കുന്നത്. അമ്മ സിന്ധു കൃഷ്ണ അശ്വിനെ സ്വന്തം മകനെ പോലെയാണ് കാണുന്നതെന്നും ദിയ കമന്റ് ചെയ്തിട്ടുണ്ട്.
‘‘ഇത്രയും വെറുപ്പുളവാക്കുന്ന കമന്റുകൾ. എന്റെ അമ്മ അവനെ സ്വന്തം മകനെപ്പോലെയാണ് കാണുന്നത്, അതുകൊണ്ട് നമ്മളോട് സംസാരിക്കുന്നതുപോലെ അവനോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം അമ്മ എടുക്കുന്നു. എന്റെ സഹോദരി അഹാനയ്ക്ക് അവനെക്കാൾ 2 വയസ്സ് കൂടുതലുണ്ട്. അവൻ എന്റെ ഭർത്താവായതുകൊണ്ട്, എന്റെ അമ്മ അവനെ കാണുമ്പോഴെല്ലാം എഴുന്നേറ്റ് അവന്റെ മുന്നിൽ വണങ്ങി അവന്റെ കാൽക്കൽ തൊട്ട് അനുഗ്രഹം തേടണമെന്നല്ല അതിന്റെ അര്‍ത്ഥം.
കാരണം അവന്റെ അമ്മയും എന്നെ കാണുമ്പോൾ അങ്ങനെ ചെയ്യുന്നില്ല. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് ചിന്തിക്കുക. എന്റെ കുടുംബത്തിൽ നിന്നുള്ളവരല്ലാത്ത ഒരാളെക്കുറിച്ച് നിങ്ങൾ എല്ലാവരും വിഷമിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലാകും, പക്ഷേ അത് മറ്റൊരു തരത്തിലുള്ള ദുഃഖകരമായ പെരുമാറ്റം മാത്രമാണ്.
ഞാൻ ഒരു കുഞ്ഞിന് ജന്മം നല്‍കി. അപ്പോള്‍ എന്റെ അമ്മയാണ് എന്റെ കാര്യങ്ങള്‍ നോക്കുക. അവന്റെ അമ്മയല്ല. ഇത്രയും ലക്ഷ്വറികളിലാണ് വളർന്നതെങ്കിലും ഡെലിവറിക്ക് ശേഷം എന്റെ ബോഡി ദുർബലമാണ്. ഞാൻ എന്റെ വീട്ടില്‍ താമസിക്കുന്നത്, അവന്റെ വീട്ടില്‍ അല്ല. കുഞ്ഞിന്റെ ആദ്യ ദിനങ്ങളില്‍ കുഞ്ഞിന് അച്ഛന്റെയും അമ്മയുടെയും സാമീപ്യം വേണം. ഇത് തൊണ്ണൂറുകള്‍ അല്ല. വെറുതെ ഒരു വിസിറ്റിന് വന്ന് പോകാൻ ഇത് സൂ അല്ല...
എല്ലാ അഭിപ്രായങ്ങളിലും എപ്പോഴും പോസിറ്റീവായി തുടരുന്ന മറ്റെല്ലാവർക്കും, എന്റെ അടുത്ത വ്ലോഗിൽ നിങ്ങളെയെല്ലാം ഞാൻ പ്രതീക്ഷിക്കുന്നു. എന്നേക്കും നന്ദിയുള്ളവനാണ്...’’ എന്നതടക്കമാണ് ദിയ നല്‍കുന്ന മറുപടി കമന്റുകള്‍. ദിയയു​ടെ മറുപടികള്‍ പലരും ഏറ്റെടുക്കുന്നുണ്ടെങ്കിലും വിമര്‍ശനങ്ങള്‍ വീണ്ടും തുടരുന്നുണ്ട്.

‘സ്വന്തം വീട്ടില്‍ പോയി നിന്ന് ഇടയ്ക്ക് ദിയയെ വന്ന് കണ്ടാല്‍ മതിയെന്നും അവിടെ താമസിക്കേണ്ടതില്ല, ഇവർ വളരെ ബോസിയും സെല്‍ഫിഷുമാണ്. ദിയ അശ്വിന്റെ വീട്ടില്‍ ഒരു ദിവസം പോലും താമസിക്കുന്നില്ല. പിന്നെ അശ്വിൻ എന്തിന് അവിടെ താമസിക്കണം. നിങ്ങളുടെ കാര്യത്തില്‍ സങ്കടം തോന്നുന്നു, അശ്വിന്റെ വീട്ടില്‍ വെച്ച്‌ ദിയക്ക് ഇങ്ങനെയൊരു അനുഭവമുണ്ടായാല്‍ എങ്ങനെ പ്രതികരിക്കും, പരസ്പര ബഹുമാനം അത്യാവശ്യമാണ്. മരുമകനെ അമ്മായിയമ്മ അളവില്‍ കൂടുതല്‍ ബഹുമാനിക്കണമെന്നല്ല പറയുന്നത്, വ്യക്തിയെന്ന നിലയില്‍ അശ്വിൻ അർഹിക്കുന്ന ബഹുമാനം സിന്ധു കൃഷ്ണ നല്‍കേണ്ടതാണ്...’ എന്നതടക്കമാണ് വിമര്‍ശന കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW