Sunday, March 15, 2026 Last Updated 35 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 02 Oct 2025 03.44 PM

' ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ട്, മക്കള്‍ക്കൊപ്പം സമയം ചെലവിടാന്‍ സാധിക്കുന്നില്ല' ; ഏറ്റവും വലിയ കരുത്ത് ശാലിനി; അജിത്

about, sleep

തമിഴില്‍ ഏറെ ആരാധകരുളള നടനാണ് അജിത് കുമാര്‍. അഭിനയം മാത്രമല്ല അറിയപ്പെടുന്ന ഒരു റേസിങ. താരം കൂടിയാണ് അജിത്. സിനിമയില്‍ നിന്നെല്ലാം ഇടവേളയെടുത്ത് റേസിങില്‍ സജീവമായി മാറിയിരിക്കുകയാണ് അജിത്ത്. സ്‌പെയ്‌നിലെ ബാഴ്‌സലോണയില്‍ നടക്കുന്ന റേസില്‍ പങ്കെടുക്കുകയാണ് താരമിപ്പോള്‍.

തന്റെ പാഷന് വേണ്ടി താണ്ടിയ കടമ്പകളെക്കുറിച്ചും നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അജിത്. കുടുംബത്തിനും കുട്ടികള്‍ക്കൊപ്പവും സമയം ചെലിവിടാന്‍ തനിക്ക് ഇപ്പോള്‍ സാധിക്കുന്നില്ലെന്നാണ് അജിത് പറയുന്നത്. അതിലുമുപരിയായി തനിക്ക് ഇപ്പോള്‍ ഉറക്കമില്ലായ്മയുടെ പ്രശ്നങ്ങളുണ്ടെന്നും താരം തുറന്ന് പറഞ്ഞു.

ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് ഇന്‍സോമ്നിയ ആണെന്ന് അജിത് കുമാര്‍ തുറന്നു പറഞ്ഞത്. ''എനിക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ട്. നാല് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങാന്‍ സാധിക്കില്ല. വിമാനയാത്രയ്ക്കിടേയും വളരെ കുറച്ച് മാത്രമേ വിശ്രമിക്കാറുള്ളൂ'' എന്നാണ് അജിത്ത് പറയുന്നത്. തനിക്കിപ്പോള്‍ സിനിമകളും വെബ് സീരീസുകളുമൊന്നും കാണാനും അതിനാല്‍ സാധിക്കാറില്ലെന്നും അജിത്ത് പറയുന്നു.

തന്റെ മക്കള്‍ക്കൊപ്പം സമയം ചെലവിടാന്‍ സാധിക്കുന്നില്ലെന്നത് തനിക്ക് വലിയ വേദനയാണെന്നും അജിത്ത് പറയുന്നു. തന്റെ സ്വപ്നത്തിന് വേണ്ടി കുടുംബത്തോടൊപ്പമുള്ള സമയം താന്‍ ത്യജിച്ചിരിക്കുകയാണെന്നാണ് അജിത്ത് പറയുന്നത്. ഈ സമയത്ത് തന്റെ ഏറ്റവും വലിയ കരുത്ത് ഭാര്യ ശാലിനിയാണെന്നും അജിത്ത് പറയുന്നുണ്ട്. അജിത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ഗുഡ് ബാഡ് അഗ്ലിയാണ്. ചിത്രം വന്‍ വിജയം നേടുകയും ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW