-->
വിദ്യാരംഭം കുറിക്കുന്ന കുരുന്നുകള്‍ക്ക് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. സമൂഹമാധ്യമങ്ങളിലൂെടയാണ് താരം ആശംസ നേര്‍ന്നത്. '' ഓം ഹരിശ്രീ ഗണപതയേ നമഃ, അവിഘ്‌നമസ്തുഃ ശ്രീ ഗുരുഭ്യോ നമഃ,'' എന്നെഴുതിയ ചിത്രവും മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്.
'ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിജയദശമി ആശംസകള്‍. ഇന്ന് ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകള്‍ക്കും നന്മയും വിജയവും നിറഞ്ഞ ഭാവിക്കായി എന്റെ പ്രാര്‍ത്ഥനകള്‍,' മോഹന്‍ലാല്‍ കുറിച്ചു. നിരവധി ആരാധകര്‍ താരത്തിന്റെ പോസ്റ്റിലൂടെ വിജയദശമി ആശംസ പങ്കുവയ്ക്കുന്നുണ്ട്.