Sunday, March 15, 2026 Last Updated 32 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 02 Oct 2025 11.29 AM

മാർക്കോക്കു ശേഷം കാട്ടാളൻ _ തായ്ലാൻ്റിൽ ആരംഭിച്ചു

uploads/news/2025/10/803552/kattalan-n.gif

മാർക്കോ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ വൻവിജയത്തിനു ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെ ' ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് തിരക്കഥ രചിച്ച്സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ ഒന്ന് ബുധനാഴ്ച്ച തായ്ലാൻ്റിൽ ആരംഭിച്ചു. മൂന്നാഴ്ച്ചയോളം നീണ്ടുനിൽക്കുന്ന താണ് തായ്ലാൻ്റിലെ ചിത്രീകരണം.തുടർന്ന് കേരളത്തിലേക്കു ഷിഫ്റ്റ് ചെയ്യപ്പെടുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇടുക്കിയിൽ പുനരാരംഭിക്കുന്നതാണ്.ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആൻ്റെണി പെപ്പെ , ജഗദീഷ്, കബീർദുഹാൻ സിങ്ങ് ഉൾപ്പടെ ഈ സിനിമയിലെ പ്രധാന താരങ്ങളൊക്കെ തായ്ലാൻ്റ് ഷെഡ്യൂളിൽ പങ്കെടുക്കുന്നുണ്ട്.

പ്രധാനമായും ആക്ഷൻ രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്.ആക്ഷൻ കോറിയോഗ്രാഫി രംഗത്തെ പ്രശസ്തനായ കെച്ച കെംബഡിക്കയാണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.ഫുൾ ആക്ഷൻ പായ്ക്കഡ് സിനിമയെന്നു തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
സിദ്ദിഖ്, ആൻസൺ പോൾ അടക്കം ബോളിവുഡ്ഡിലേയും, മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലേയും പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു.
സമീപകാലത്ത് കന്നഡ സിനിമകളിലെ സംഗീതവും സംഗീത സംവിധായകരും ഇൻഡ്യൻ ചലച്ചിത്ര രംഗത്ത് വലിയ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.അക്കൂട്ടത്തിലെ പ്രശസ്തനായ അജനീഷ് ലോക നാഥാണ് ഈ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.
അരങ്ങിലും അണിയറയിലും ഇൻഡ്യയിലെ പ്രമുഖ ഭാഷകളിലെ മികവുറ്റ കലാകാരന്മാരുടെ സാന്നിധ്യം കൊണ്ട് ആകർഷകമായ ഈ ചിത്രത്തെ ഒരു പാൻ ഇൻഡ്യൻ സിനിമയായിട്ടാണ് അവതരിപ്പിക്കുന്നത്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്. ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദർശനത്തിനെത്തുക.
സംഭാഷണം - ഉണ്ണി. ആർ.
ഛായാഗ്രഹണം - രണ ദേവ്.
എഡിറ്റിംഗ് - ഷമീർ മുഹമ്മദ്.
കലാസംവിധാനം സുനിൽ ദാസ്.
മേക്കപ്പ് - റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ
സ്റ്റിൽസ് - അമൽ സി. സദർ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ - ഡിപിൽദേവ്,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജുമാന ഷെരീഫ്.
പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ.
വാഴൂർ ജോസ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW