-->
മലയാളികളുടെ പ്രിയപ്പെട്ട നടന്‍ രമേശ് പിഷാരടിയുടെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഉള്‍പ്പെടെയുളള താരങ്ങള്‍ പിഷാരടിയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു. ' പ്രിയപ്പെട്ട പിഷാരടിയ്ക്ക്... ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍' എന്നാണ് പിഷാരടിയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് മമ്മൂട്ടി കുറിച്ചത്.
ഇപ്പോള്‍ പിറന്നാള്‍ ആശംസിച്ചവര്‍ക്ക് നന്ദി അറിയിച്ച് രമേശ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. തന്റെ ആധാര്‍ കാര്‍ഡിലെ ചിത്രമാണ് താരം കുറിപ്പിനൊപ്പം പങ്കുവെച്ചിരിക്കുന്നത്.
'സ്‌നേഹിക്കപ്പെടുന്നതിനേക്കാള്‍ വലിയ സന്തോഷം ഉണ്ടോ എന്നെനിക്കറിയില്ല...ഓരോ വിളികളും പിറന്നാള്‍ സന്ദേശങ്ങളും സ്‌നേഹമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഇന്നലെ ഒരൊറ്റ ദിവസം എന്നിലേക്ക് പ്രവഹിച്ച സ്‌നേഹത്തിന്റെ കടം ഒരു ജന്മം കൊണ്ട് തീര്‍ക്കാവുന്നതല്ല. തല്‍ക്കാലം നന്ദി പറയുന്നു. കുറേ പറയാനുണ്ട് ഇനിയും....നമ്മളെ കുറിച്ച് നമ്മള്‍ പങ്ക് വയ്ക്കുന്ന സ്‌നേഹത്തെ കുറിച്ച്...അനുഭൂതികള്‍ അതേപടി അറിയിക്കുവാന്‍ അതേ ആക്കത്തിലുള്ള വാക്കുകളില്ല...നന്ദിപൂര്‍വ്വം, നീതിപൂര്‍വ്വം, സ്‌നേഹപൂര്‍വ്വം...രമേഷ് പിഷാരോടി', എന്നാണ് താരത്തിന്റെ വാക്കുകള്‍.
നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്. പിറന്നാളിന് ആധാര്‍ കാര്‍ഡിലെ ഫോട്ടോ ഇടാന്‍ കാണിച്ച ധൈര്യത്തിന് ഇരിക്കട്ടെ ഒരു ലൈക്ക് എന്നാണ് ഒരാളുടെ കമന്റ്.