Thursday, March 12, 2026 Last Updated 15 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Sep 2025 08.07 PM

വള്ളംകളിയുടെ ആവേശം മലബാറിലേയ്ക്ക്; സിബിഎൽ മത്സരങ്ങൾ ഒക്ടോബർ 2ന് ധർമ്മടത്ത്

champions boat league
photo; representative image

കണ്ണൂർ: സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎൽ മാതൃകയിൽ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാമ്പ്യൻസ് ബോട്ട് ലീഗിൻറെ (സിബിഎൽ) ഉത്തര മലബാറിലെ മത്സരങ്ങൾക്ക് ധർമ്മടം അഞ്ചരക്കണ്ടി പുഴയിൽ ഒക്ടോബർ രണ്ടിന് തുടക്കമാകും. മത്സരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഉത്തര മലബാറിലെ മത്സരങ്ങളിൽ 15 ചുരുളി വള്ളങ്ങളാണ് പങ്കെടുക്കുന്നത്. അഞ്ചരക്കണ്ടി പുഴയിൽ മമ്മാക്കുന്ന് പാലം മുതൽ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്താണ് ജലോത്സവം നടക്കുന്നത്. ഒരു വള്ളത്തിൽ 30 തുഴച്ചിലുകാർ ഉണ്ടായിരിക്കും. നാല് ഹീറ്റ്സ് മത്സരങ്ങളും അതിൽ നിന്ന് സമയക്രമം അനുസരിച്ച് മൂന്ന് ഫൈനലുകളും (ഫസ്റ്റ് ലൂസേഴ്സ്, ലൂസേഴ്സ്, ഫൈനൽ) നടക്കും. വൈകിട്ട് അഞ്ചിന് സമ്മാനദാനം നടക്കും.

ഉത്തര മലബാറിലെ സിബിഎൽ മത്സരങ്ങൾ ടൂറിസം പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. എല്ലാ സീസണിലും ടൂറിസം സാധ്യതകൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളാണ് ടൂറിസം വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. വള്ളംകളിയുടെ ആവേശം ഉത്തര മലബാറിലേക്കും വ്യാപിക്കുന്നതോടെ ആഭ്യന്തര-വിദേശ സഞ്ചാരികൾക്ക് കേരളത്തിൻറെ തനത് കായിക ഇനത്തിൻറെ നേർക്കാഴ്ചയ്ക്കൊപ്പം ഈ മേഖലയുടെ സാംസ്ക്കാരിക പൈതൃകം കൂടി ആസ്വദിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW