-->
റൊമാൻ്റിക് കോമഡി ജോണറിൽ ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ പായ്ക്കപ്പ് ആയി.
കോട്ടയം, കൊച്ചി, കൊല്ലങ്കോട് എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലങ്കോട് , നെന്മാറ ഭാഗങ്ങളിലായി ഒരാഴ്ച്ചയോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയായിരുന്നു ചിത്രീകരണം പൂർത്തിയായത്. ജീസിനിമാസ്, എസ്.കെ.ജി.ഫിലിംസ്, നിൽ സിനിമാസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാതാക്കൾ - ജീമോൻ ജോർജ്, ഷാജി.കെ. ജോർജ്, നീൽസിനിമാസ് എന്നിവരാണ്.
ഷിജു ടോം, ഗിരീഷ് പാലമൂട്ടിൽ, ദിലീപ് റഹ് മാൻ , സഞ്ജു നെടുംകുന്നേൽ എന്നിവരാണ് കോ - പ്രൊഡ്യൂസേർസ് -
കളിക്കൂട്ടുകാരായ രണ്ട് ആത്മ സുഹ്റു ത്തുക്കൾ ഒരേ ലക്ഷ്യം നിറവേറ്റാൻ നടത്തുന്ന ശ്രമങ്ങളാണ് തികച്ചും റൊമാൻ്റിക്ക് ഹ്യൂമർ ജോണറിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ബിബിൻ ജോർജ്, ചന്തുനാഥ്, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ആദ്യാ പ്രസാദാണ് നായിക. കോട്ടയം നസീർ, ടിനി ടോം, അശോകൻ, അസീസ് നെടുമങ്ങാട്,ഡ്രാക്കുള സുധീർ, ബാലാജി ശർമ്മ, ,ബിനു തൃക്കാക്കര , മാലാ പാർവ്വതി, റിയസ്‌നർമ്മകല, തുഷാര പിള്ള ,ദിവ്യാ എം. നായർ,, ജയക്കുറുപ്പ്, ജീമോൻ ജോർജ്, രശ്മി അനിൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രാഹുൽ കല്യണിൻ്റേതാണ്തിരക്കഥ. ഗാനങ്ങൾ - വയലാർ ശരത്ച്ചന്ദ്ര വർമ്മ രാജീവ് ആലുങ്കൽ .
സംഗീതം -സ്റ്റിൽജു അർജുൻ.
പശ്ചാത്തല സംഗീതം - സിബി മാത്യു അലക്സ്.
ഛായാഗ്രഹണം - മെൽബിൻ കുരിശിങ്കൽ.
എഡിറ്റിംഗ് സുനീഷ് സെബാസ്റ്റ്യൻ.
കലാസംവിധാനം - അസീസ് കരുവാരക്കുണ്ട്.
മേക്കപ്പ് - സിജേഷ് കൊണ്ടോട്ടി.
കോസ്റ്റ്യും ഡിസൈൻ- ബ്യൂസി ബേബി ജോൺ.
ആക്ഷൻ- കലൈകിംഗ്സ്റ്റൺ,മാഫിയാ ശശി,
കൊറിയോഗ്രാഫി - ഭൂപതി .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബോബി സത്യശീലൻ.
സ്റ്റിൽസ് - വിഷ്ണു .ആർ. ഗോവിന്ദ് .
സൗണ്ട് മിക്സിങ് - അജിത്.എം. ജോർജ്.
ലൈൻ പ്രൊഡ്യൂസർ - സണ്ണി തഴുത്തല.
പ്രൊജക്റ്റ് ഡിസൈനർ - അനുക്കുട്ടൻ ഏറ്റുമാന്നൂർ.
ഡിസൈൻസ് - മനു സാവിഞ്ചി.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ജസ്റ്റിൻ കൊല്ലം.
പ്രൊഡക്ഷൻ കൺട്രോളർ - ദിലീപ് ചാമക്കാല .
ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു.വാഴൂർ ജോസ്