-->
ഷെയിന്‍ നിഗം ഉഴപ്പനാണെന്നാണ് ഇന്‍ഡസ്ട്രിയില്‍ നിന്ന് പറഞ്ഞുകേട്ടിട്ടുളളതെന്നും എന്നാല്‍ വളരെ മര്യാദക്കാരനായ നടനാണ് അദ്ദേഹമെന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിള. ഇത്രയും മര്യാദക്കാരനായ ആളെപ്പറ്റിയാണോ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് താന്‍ പലരോടും ചോദിച്ചെന്നും സന്തോഷ് ടി കുരുവിള പറഞ്ഞു. ഷെയിനിന്റെ ഏറ്റവും പുതിയ സിനിമയായ ബള്‍ട്ടിയുടെ പ്രെസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഷെയിന്‍ ഉഴപ്പനാണെന്ന് ഇന്‍ഡസ്ട്രിയില്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ഷെയിന്‍ എന്റെ വീടിന്റെ നേരെ എതിര്‍വശത്താണ് എന്നുള്ളതായിരുന്നു ഈ സിനിമ ചെയ്യാനുള്ള എന്റെ ധൈര്യം. പക്ഷേ സിനിമയില്‍ എത്തിയപ്പോള്‍ എന്റെ കൂടെ അഭിനയിച്ച എല്ലാ അഭിനേതാക്കളെക്കാളും മര്യാദ കാണിച്ചത് ഷെയിന്‍ ആണ്. ഇത്രയും മര്യാദക്കാരനായ ആളെപ്പറ്റിയാണോ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് ഞാന്‍ പലരോടും ചോദിച്ചു. ജീത്തു ജോസഫിന്റെ പടത്തിലും ഷെയിന്‍ അഭിനയിച്ചു. ഈ ഷെയ്‌നെപ്പറ്റിയാണോ ആളുകള്‍ ഇങ്ങനെ പറയുന്നത് എന്ന് ജീത്തുവും എന്നോട് ചോദിച്ചു. സാറേ, ഇതാണ് നമ്മുടെ നാട് എന്ന് ഞാന്‍ ജീത്തുവിനോട് പറഞ്ഞു. പരസ്പര സഹകരണത്തിലാണ് ഇന്‍ഡസ്ട്രി മുന്നോട്ട് പോകേണ്ടത്', സന്തോഷ് ടി കുരുവിളയുടെ വാക്കുകള്‍.
നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ചിത്രമാണ് ' ബര്‍ട്ടി'. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.