Thursday, March 12, 2026 Last Updated 4 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 29 Sep 2025 05.32 PM

കരൂരില്‍ വിജയ് നയിച്ച ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് നടന്‍ മമ്മൂട്ടി.

mamootty

'കരൂരിലെ ദാരുണമായ സംഭവത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റവർക്ക് ശക്തിയും വേഗത്തിലുള്ള സുഖവും നേരുന്നു,' മമ്മൂട്ടി കുറിച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചാണ് മമ്മൂട്ടിയുടെ പ്രതികരണം.

ശനിയാഴ്ച വൈകുന്നേരം എട്ടുമണിയോടെയാണ് കരൂരില്‍ വിജയ് യുടെ റാലിക്കിടെ തിക്കും തിരക്കുമുണ്ടായത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് എത്തിയത്. കടുത്ത ചുടിലും മറ്റും കാത്തുനിന്നവര്‍ക്ക് വിജയ് വെളളക്കുപ്പികള്‍ എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പിടിക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW