Thursday, March 12, 2026 Last Updated 19 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 14 Nov 2025 01.39 PM

കരാട്ടെ കുട്ടികള്‍ക്കൊപ്പം മമ്മൂട്ടി; ശിശുദിനാശംസകള്‍ നേര്‍ന്ന് താരം

mammootty
photo-www.facebook.com/Mammootty

കുട്ടികള്‍ക്കൊപ്പമുളള മനോഹരമായ ഒരു ചിത്രം പങ്കുവെച്ച് ശുശുദിനാശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടി. കരാട്ടെ പരിശീലിക്കുന്ന കുറച്ച് കുട്ടികള്‍ക്കൊപ്പമുളള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സന്തോഷകരമായ ശിശുദിനാശംസകള്‍ എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഗ്രീന്‍ ബെല്‍റ്റും യെല്ലോ ബെല്‍റ്റും ഓറഞ്ച് ബെല്‍റ്റും വയലറ്റ് ബെല്‍റ്റും നേടിയിട്ടുളളവരാണ് ചിത്രത്തിലെ കുട്ടികള്‍. വയലറ്റ് ബെല്‍റ്റുളള കുട്ടിയാണ് മമ്മൂട്ടിക്ക് കരാട്ടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നത്. മറ്റു കുട്ടികള്‍ സന്തോഷത്തോടെ മമ്മൂട്ടി കരാട്ടെ പരിശീലിക്കുന്നത് നോക്കി നില്‍ക്കുകയാണ്.

രസകരമായ കമന്റുകളാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. മുഹമ്മദ് കുട്ടി എന്ന കുട്ടിക്ക് ഒരായിരം ശിശുദിനാശംസകള്‍, രാവിലെ തന്നെ കുഞ്ഞന്‍മാരുടെ കൂടെ കളിക്കുകയാണല്ലെ മമ്മൂക്ക, എത്ര പ്രായമായാലും മനസ്സില്‍ കുട്ടിത്തം ഉണ്ടേല്‍ നമ്മളെന്നും കുട്ടികളാണ് ശിശുദിനാശംസകള്‍ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW