Sunday, March 15, 2026 Last Updated 5 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 29 Sep 2025 03.01 PM

' കടുത്ത അസംബന്ധം' ; കരൂര്‍ ദുരന്തത്തില്‍ പ്രതികരിച്ച് നടന്‍ വിശാല്‍

about

കരൂരില്‍ ടിവികെ അദ്ധ്യക്ഷനും നടനുമായ വിജയ്യുടെ പ്രചാരണ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ വിശാല്‍.

' കടുത്ത അസംബന്ധം. നടനും രാഷ്ട്രീയക്കാരനുമായ വിജയ് യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ ഉള്‍പ്പെടെ മുപ്പതില്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്ന വാര്‍ത്ത ഹൃദയഭേദകമാണ്, ഒട്ടും ശരിയായ കാര്യവുമല്ല. നിരപരാധികളായ ഓരോ ഇരകളെയും ഓര്‍ത്ത് എന്റെ ഹൃദയം നുറുങ്ങുന്നു. അവരോടും അവരുടെ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നു. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.

മരിച്ച ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് @TVKVijayHQ പാര്‍ട്ടിയോട് ഞാന്‍ ആത്മാര്‍ഥമായി അഭ്യര്‍ഥിക്കുന്നു. പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യം അതാണ്. ഭാവിയില്‍ നടക്കാന്‍ പോകുന്ന എല്ലാ രാഷ്ട്രീയ റാലികളിലും മതിയായ സുരക്ഷാ രകമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു'. വിശാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW