Monday, March 16, 2026 Last Updated 6 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 29 Sep 2025 12.47 PM

' അറസ്റ്റ് വിജയ്' ; കരൂര്‍ ദുരന്തത്തില്‍ പ്രതികരിച്ച് ഓവിയ- നടിയ്‌ക്കെതിരെ സൈബര്‍ ആക്രമണം

actress, fans

കരൂരില്‍ വിജയ് നയിച്ച ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേര്‍ മരിച്ച സംഭവത്തില്‍ പ്രതിേഷധിച്ച് പോസ്റ്റിട്ട നടി ഓവിയയ്‌ക്കെതിരെ സൈബര്‍ ആക്രമണവുമായി വിജയ് ആരാധകര്‍. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ' അറസ്റ്റ് വിജയ്' എന്ന് എഴുതിയാണ് ഓവിയ ദുരന്ത സംഭവത്തോട് പ്രതികരിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഈ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.

ജ്ഞാനികള്‍ക്ക് ജീവിതം ഒരു സ്വപ്‌നമാണ്, വിഡ്ഢികള്‍ക്ക് ജീവിതം കളിയാണ്, ധനികര്‍ക്ക് അതൊരു തമാശയാണ്, എന്നാല്‍ പാവപ്പെട്ടവനാകട്ടെ ദുരന്തവും' എന്ന ഉദ്ധരണി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. പ്രതികരണം അറിയിച്ചതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ വിജയ് ഫാന്‍സ് ഇടുന്ന മോശം സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും താരം തന്റെ സ്റ്റോറിയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW