Thursday, March 12, 2026 Last Updated 22 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 29 Sep 2025 11.58 AM

നിര്‍മ്മലാ സീതാരാമന്‍ കരൂരില്‍ ദുരന്തസ്ഥലം സന്ദര്‍ശിച്ചു ; വിജയ് യെയും സ്റ്റാലിനെയും വിളിച്ച് രാഹുല്‍ഗാന്ധിയും

uploads/news/2025/09/803258/nirmala-seetharaman.jpg

ചെന്നൈ: ടിവികെയുടെ പരിപാടിക്കിടയില്‍ ഉണ്ടായ ദുരന്തസ്ഥലം സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ജില്ലാ കളക്ടറില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും കേന്ദ്രമന്ത്രി വിവരങ്ങള്‍ ശേഖരിച്ചു. നാലു മണിക്കൂര്‍ നിര്‍മ്മലാസീതാരാമന്‍ കരൂരില്‍ ഉണ്ടാകുമെന്നാണ് വിവരം.

കരൂരില്‍ മരണമടഞ്ഞവരുടെ വീടകളും പരിക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രിയും സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന. സംഭവത്തില്‍ രാഹുല്‍ഗാന്ധി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായും വിജയ് യുമായും സംസാരിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു.

എക്സിലെ ഒരു പോസ്റ്റില്‍ ഗാന്ധിയുടെ ആഹ്വാനം സ്റ്റാലിന്‍ അംഗീകരിച്ചു. 'എന്റെ പ്രിയപ്പെട്ട സഹോദരന്‍ രാഹുല്‍ ഗാന്ധി, ഫോണില്‍ എന്നെ ബന്ധപ്പെടുന്നതിനും കരൂരിലെ ദാരുണമായ സംഭവത്തില്‍ നിങ്ങളുടെ ഹൃദയംഗമമായ ആശങ്ക അറിയിക്കുന്നതിനും ചികിത്സയിലുള്ളവരുടെ വിലയേറിയ ജീവന്‍ രക്ഷിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ആത്മാര്‍ത്ഥമായി അന്വേഷിക്കുന്നതിനും നന്ദി,' സ്റ്റാലിന്‍ പറഞ്ഞു.

'പ്രതിപക്ഷ നേതാവ് ടിവികെ പ്രസിഡന്റ് വിജയിയെ വിളിച്ച് തന്റെ അനുയായികളുടെ മരണത്തില്‍ അനുശോചനം അറിയിച്ചു,' പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. സെപ്റ്റംബര്‍ 27 ന് പടിഞ്ഞാറന്‍ തമിഴ്നാട്ടിലെ കരൂരില്‍ നടനും രാഷ്ട്രീയക്കാരനുമായ വിജയ് നയിച്ച രാഷ്ട്രീയ റാലിയില്‍ ഉണ്ടായ തിക്കിലും തിരക്കിലും മരണസംഖ്യ ഞായറാഴ്ച 40 ആയി. 60 ലധികം പേര്‍ കിടത്തിച്ചികിത്സയിലാണ്. മരണമടഞ്ഞവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വിജയ് പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നടന്‍ സഹായമായി നല്‍കുമെന്ന് പറഞ്ഞിരുന്നു.

മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി ഒരു കോടി രൂപയും ബിജെപി ഒരു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW