-->
കരൂരില്‍ ടിവികെ അദ്ധ്യക്ഷനും നടനുമായ വിജയയുടെ പ്രചാരണ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി നടന്‍ സത്യരാജ്. തെറ്റ് ചെയ്തവര്‍ പശ്ചാത്തപിക്കണമെന്നും പിഴവ് ആവര്‍ത്തിക്കാതെ നോക്കണമായിരുന്നുവെന്നും സത്യരാജ് പറഞ്ഞു. സംഭവത്തില്‍ സത്യരാജ് അനുശോചനവും രേഖപ്പെടുത്തി.
' തെറ്റ് അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണ്. പിഴവ് അറിയാതെ സംഭവിക്കുന്നതും. തെറ്റ് ചെയ്തവര്‍ പശ്ചാത്തപിക്കണം. പിഴവ് ആവര്‍ത്തിക്കാതെ നോക്കണമായിരുന്നു' - സത്യരാജ് പറഞ്ഞു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും വിജയ് ധനസഹായം പ്രഖ്യാപിച്ചിരുന്നു. എക്‌സ് പോസ്റ്റിലൂടെയാണ് വിജയ് ഇക്കാര്യം അറിയിച്ചത്.
സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിജയ് യുടെ രാഷ്ട്രീയപാര്‍ട്ടിയായ ടിവികെ ഇന്ന് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങുകയാണ്.