Thursday, March 19, 2026 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 28 Sep 2025 06.12 PM

ഡിജിറ്റല്‍ അറസ്റ്റ്: വീട്ടമ്മയില്‍ നിന്നും 3 കോടി രൂപ തട്ടി, പ്രതി അറസ്റ്റില്‍

housewife

മട്ടാഞ്ചേരി: ഡിജിറ്റല്‍ അറസ്റ്റിലൂടെ മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്നും മൂന്ന് കോടിയോളം രൂപ തട്ടിയയാള്‍ പിടിയില്‍. മഹാരാഷ്ട്ര ഗോണ്ട ജില്ലയിലെ സന്തോഷ് മന്‍സാര(50)നാണ് പിടിയിലായത്. വീട്ടമ്മയില്‍നിന്നും രണ്ടു കോടി 80 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. മട്ടാഞ്ചേരി പൊലീസ് മഹാരാഷ്ട്രയിലെത്തി ഇയാളെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചു.

എയര്‍വേഴ്‌സ് തട്ടിപ്പില്‍ പങ്കുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി മുംബൈയില്‍ വ്യാജ കോടതിയും സാക്ഷിയെയും സൃഷ്ടിച്ച് ഇത് കാണിച്ചാണ് ഇയാള്‍ വീട്ടമ്മയെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയത്. കേസില്‍നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് പണം തട്ടുകയായിരുന്നു.

ഒടുവില്‍ വീട്ടമ്മ മട്ടാഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മഹാരാഷ്ട്രയിലെ പ്രതിമ ദുര്‍ഗാ കോര്‍പ്പറേഷന്‍ സൊസൈറ്റിയിലെ സൈനിങ് അതോറിറ്റിയാണ് പിടിയിലായ പ്രതി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW