-->
തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം രാജ്ഭവനില്‍ വെച്ചതുമായി ബന്ധപ്പെട്ട വിയോജിപ്പുകള്‍ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി രാജ്ഭവനിലെത്തി. രാജ്ഭവന്‍ പ്രസിദ്ധീകരിക്കുന്ന െ്രെതമാസികയായ 'രാജ്ഹംസി'ന്റെ പ്രകാശനചടങ്ങില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തിയത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്റെ സാന്നിധ്യത്തില്‍ ശശി തരൂര്‍ എംപിക്ക് മാസിക നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വേദിയിലുണ്ടായിരുന്നില്ല. പരിപാടിയുടെ ബാനറിനൊപ്പം ദേശീയ പതാക മാത്രമായിരുന്നു വേദിയിലുണ്ടായിരുന്നത്.
അതേസമയം പ്രകാശനം ചെയ്ത മാസികയിലെ ലേഖനത്തോടുള്ള വിയോജിപ്പ് മുഖ്യമന്ത്രി വേദിയില്‍ തന്നെ വ്യക്തമാക്കി. ലേഖനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്നും ലേഖകന്റെ അഭിപ്രായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യ പതിപ്പിലെ ലേഖനത്തില്‍ ഗവര്‍ണറുടെ അധികാരങ്ങളും സര്‍ക്കാരിന്റെ അധികാരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ ലേഖകന്‍ രേഖപ്പെടുത്തിയിരിക്കുന്നത് സര്‍ക്കാരിന്റെ അഭിപ്രായമല്ല. അത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാം. സംസ്ഥാന കേന്ദ്ര ബന്ധത്തെ കുറിച്ചുള്ള ലേഖനം സംസ്ഥാന സര്‍ക്കാരിന്റെ നയമല്ല. രാജ്ഭവന്റെ പേരില്‍ വരുന്നു എന്ന് കരുതി അത് സര്‍ക്കാരിന്റെ അഭിപ്രായമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനോട് വ്യത്യസ്തവും വിഭിന്നവുമായ നിലപാടുകള്‍ രേഖപ്പെടുത്തുന്ന ലേഖനങ്ങള്‍ ഇനിയും ഉണ്ടായെന്ന് വരാം. വിരുദ്ധ അഭിപ്രായങ്ങളെ അനുവദിക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. വിരുദ്ധാഭിപ്രായങ്ങള്‍ സര്‍ക്കാരിനെ അലോസരപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പ്രശ്‌നം വിയോജനാഭിപ്രായങ്ങളെ അനുവദിക്കണോ? കഴുത്തു ഞെരിച്ചു കൊല്ലണോ? എന്നതാണ്. ആദ്യത്തേതാണു വേണ്ടത് എന്നു കരുതുന്ന സര്‍ക്കാരാണു കേരളത്തിലുള്ളത്. വിയോജനാഭിപ്രായങ്ങളെ അനുവദിക്കുന്ന ഒരു പൊതു ജനാധിപത്യ മണ്ഡലം, നവോത്ഥാന പൈതൃകത്തിന്റെ ഈടുവെയ്പ്പായി നമുക്കു ലഭിച്ചിട്ടുണ്ട്. അതു ഭദ്രമായി നിലനിര്‍ത്തുക എന്നതാണു സര്‍ക്കാരിന്റെ നിലപാട്. വിരുദ്ധാഭിപ്രായങ്ങള്‍ സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നില്ല. രാജ്ഭവന്‍ ചരിത്രപരമായ ഒട്ടനവധി കാര്യങ്ങള്‍ക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന അത്തരം സംഭവങ്ങള്‍ രേഖപ്പെടുത്തപ്പെടാതെ പോവുക എന്ന അനൗചിത്യം ഉണ്ടാവാതെ നോക്കാന്‍ രാജഹംസിനു കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.