Saturday, March 14, 2026 Last Updated 16 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 28 Sep 2025 10.24 AM

ഇതാണ് നമാഡിക്കസ്! ഭൂമിയില്‍ ജീവിച്ച ഏറ്റവും വലിയ ആന, ഭാരം 1300 കിലോ

largest, elephant
representative image

ഭൂമിയിലെ ഏറ്റവും വലിയ ജീവിയായി കണക്കാക്കപ്പട്ടിരുന്നത് ദിനോസറുകളാണ്. എന്നാല്‍ ലോകത്തില്‍ ഇതുവരെ ജീവിച്ച സസ്തനികളില്‍ വച്ച് ഏറ്റവും വലുപ്പമുള്ള കരജീവികളിലൊന്ന് പാലിയോലോക്‌സഡോണ്‍ എന്ന ആനയായിരുന്നു. ഭീകരന്‍മാരില്‍ ഭീകരനായ ടി.റെക്‌സ് ദിനോസറിനെപ്പോലും എതിര്‍ത്തു തോല്‍പിക്കാന്‍ ശക്തനായിരുന്നു ഈ ആന (പാലിയോലോക്‌സഡോണും ടി.റെക്‌സും ഒരിക്കലും ഒരുമിച്ചു ജീവിച്ചിട്ടില്ല, ടി.റെക്‌സുകള്‍ നശിച്ച് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷമാണു പാലിയോലോക്‌സഡോണ്‍ ഭൂമിയില്‍ ഉദയം ചെയ്തത്).

ഭൂമിയില്‍ ഇതുവരെ ജീവിച്ച ഏറ്റവും വലിയ ആനയാണു പാലിയോക്‌സഡോണ്‍ ജനുസ്സില്‍പെട്ട നമാഡിക്കസ് എന്ന ആന. ഇന്ത്യയിലും ജപ്പാനിലുമാണ് ഈ ജീവികള്‍ ജീവിച്ചത്. 14.3 അടി വരെ പൊക്കവും 13000 കിലോ വരെ ഭാരവുമുള്ള വമ്പന്‍ ജീവിയായിരുന്നു പാലിയോലോക്‌സഡോണ്‍ നമാഡിക്കസ്. അതേസമയം ഭൂമിയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ സസ്തനി ഇവയല്ലെന്നും വാദിക്കുന്നവരുണ്ട്. മാസ്റ്റഡോണ്‍ എന്ന ജീവിക്കായിരുന്നു ഏറ്റവും വലുപ്പവും ഭാരമെന്നും ചില ശാസ്ത്രജ്ഞര്‍ കരുതുന്നു. പാരസെറതെറിയം എന്ന ജീവിയും ഈ ബഹുമതിക്കു സാധ്യതയുള്ളതാണ്. ആഫ്രിക്കന്‍ ആനയൊന്നും പാരസെറതെറിയത്തിനു മുന്നില്‍ ഒന്നുമായിരുന്നില്ല. ഇന്നത്തെ കാലത്തെ കാണ്ടാമൃഗങ്ങളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ജീവിവംശമാണ് പാരസെറതെറിയം.

3 കോടി വര്‍ഷം മുന്‍പ് ഏഷ്യയിലായിരുന്നു ഈ ജീവികള്‍ താമസിച്ചിരുന്നത്. ചൈന, മംഗോളിയ, കസഖ്സ്ഥാന്‍, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ നിന്ന് ഇവയുടെ ശേഷിപ്പുകള്‍ ലഭിച്ചിട്ടുണ്ട്. ഏകദേശം ഏഴരമീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ പൊക്കവുമുണ്ടായിരുന്ന ഈ ജീവികള്‍ക്ക് 17 ടണ്‍ വരെയായിരുന്നു ഭാരം. ഇന്നത്തെ റൈനോകളുടെ അഞ്ച് മടങ്ങു വരും ഈ ഭാരം. ജിറാഫിനെപ്പോലെ ശരീരത്തില്‍ നിന്നു നീണ്ടുനില്‍ക്കുന്ന നീളമുള്ള കഴുത്തും ഇവയ്ക്കുണ്ടായിരുന്നു.

Ads by Google
Sunday 28 Sep 2025 10.24 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW