-->
താൻ ബിജെപി സംസ്ഥാന അധ്യക്ഷനായതിന് ശേഷം ആദ്യ ഘട്ടമായി പുതിയ വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർത്തുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അധ്യക്ഷനായി 6 മാസം കഴിഞ്ഞു. അടുത്ത 35 ദിവസം നിർണായകമാണ്. രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ഇനി ഗൃഹസമ്പർക്കത്തിൻ്റെ ദിവസങ്ങൾ. വിശ്രമിക്കാനാകാത്ത ദിനങ്ങളാണ്. പാർട്ടി കാഴ്ച്ചപ്പാട് വീടുവീടാന്തരം കയറി ജനങ്ങളിൽ എത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഫൈനൽ ഇലക്ഷൻ. സെമി- ക്വാർട്ടർ അല്ല ഫൈനൽ തിരഞ്ഞെടുപ്പുകൾ. നിയമസഭ തിരഞ്ഞെടുപ്പും ഫൈനലാണ്. കേരളത്തിൽ അധികാരം പിടിക്കണം. മാറി മാറി ഭരിച്ച സിപിഎമ്മും കോൺഗ്രസും പ്രചരിപ്പിക്കുന്ന നുണ പൊളിക്കണം. ആ രാഷ്ട്രീയത്തിൻ്റെ കാലം കഴിഞ്ഞുവെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
ജനങ്ങളെ വിഢികളാക്കുന്ന രീതി അടുത്ത 35 ദിവസം കൊണ്ട് പൊളിക്കണം. കഠിനാധ്വാനം ചെയ്യുക എന്നതല്ലാതെ മറ്റ് മാജിക്കുകളില്ല. പത്ത് കൊല്ലത്തെ സി പി ഐഎം ഭരണം അനാസ്ഥയുടെത്. അയ്യപ്പൻമാരെ ദ്രോഹിച്ച സിപിഐഎം അയ്യപ്പ സംഗമം നടത്തുന്നു. ജനങ്ങൾക് വേണ്ടി ഒന്നും ചെയ്യാത്ത സിപിഐഎം വികസന സദസ് സംഘടിപ്പിക്കുന്നു.