-->
പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരദമ്പതിമാരാണ് ദിലീപും കാവ്യ മാധവനും. ഒരുമിച്ച് അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ ഹിറ്റ് കോമ്പോയാണെന്നും ഇവരുടെ ഓണ്‍സ്ക്രീന്‍ കെമിസ്ട്രി സൂപ്പറാണെന്നും പ്രേക്ഷകര്‍ ഹൃദയം തുറന്ന് സമ്മതിച്ചു. 1999 ൽ റിലീസായ ചന്ദ്രനുദിക്കുന്ന ദിക്കിൽ മുതൽ, 2016 ൽ പുറത്തിയിറങ്ങിയ പിന്നെയും വരെ, ഏതാണ്ട് ഇരുപത്തിയൊന്ന് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. ഓരോ സിനിമ കഴിയുന്തോറും ഇവരുടെ ഓഫ് സ്ക്രീന്‍ കെമിസ്ട്രിയും ചര്‍ച്ചകളില്‍ പെട്ടു.
സിനിമകളിലൂടെ തുടങ്ങിയ കെമിസ്ട്രി ഇവര്‍ റിയല്‍ ലൈഫിലും പകര്‍ത്തിയതോടെ ഇവരെ സ്നേഹിക്കുന്ന പ്രേക്ഷകരത് ഇരുകൈയും നീട്ടി സ്വീകരിച്ചു. വാര്‍ത്തകളിലും വിവാദങ്ങളിലുമാണ് ഇവരുടെ കുടുംബജീവിതം തുടങ്ങിയതെങ്കിലും തങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒട്ടും കുറവു വരുത്താതെ ഇവര്‍ പരസ്പരം കരുത്തായി. ദിലീപിന്റെ ആദ്യ വിവാഹത്തിലുള്ള മകള്‍ മീനാക്ഷിയും കാവ്യയുടെയും ദിലീപിന്റെയും മകള്‍ മഹാലക്ഷ്മിയും ഒരുമിച്ച് സന്തോഷകരമായി ജീവിതം നയിക്കുകയാണ് താരദമ്പതിമാര്‍.
ഇപ്പോഴിതാ ദിലീപിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് കാവ്യ മാധവന്‍. തന്റെ സ്വന്തം ബ്രാന്‍ഡായ ലക്ഷ്യയുടെ ഔട്ട്ഫിറ്റിലാണ് കാവ്യ ചിത്രങ്ങളില്‍ തിളങ്ങുന്നത്. പതിനാറു വയസ്സിന്റെ വ്യത്യാസമാണ് ഇവര്‍ക്കിടയിലുള്ളതെങ്കിലും കാവ്യയ്ക്കൊപ്പം ഓഫ് വൈറ്റ് ഷെര്‍വാണിയില്‍ ദിലീപിനും ഇരട്ടി മൊഞ്ചുണ്ട്. ഇളം പുഞ്ചിരിയോടെ ദിലീപിനോട് ചേര്‍ന്നു നില്‍ക്കുന്ന കാവ്യയെ കണ്ടാല്‍ അപ്സരസ്സിനെപ്പോലെയാണ്. ഇന്നും രണ്ടാള്‍ക്കും മധുരപ്പതിനേഴിന്റെ മാറ്റാണ് എന്നാണ് പല ആരാധകരും കുറിക്കുന്നത്. ഇവര്‍ ഒരുമിച്ചുള്ള നവരാത്രി വൈബ് ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. ഇത്തവണയും താരനിബിഢമായി കല്യാൺ നവരാത്രി ആഘോഷം സംഘടിപ്പിച്ചപ്പോള്‍ അതിഥികൾ ആയി കാവ്യയും ദിലീപും എത്തിയത് ഇതേ ഔട്ട്ഫിറ്റിലായിരുന്നു.