Thursday, March 19, 2026 Last Updated 2 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 25 Sep 2025 03.50 PM

കട്ടപ്പനയില്‍ നിയന്ത്രണംവിട്ട കാർ താഴ്ചയിലേക്ക് പതിച്ചു; 2 പേർക്ക് പരുക്ക്

in

കട്ടപ്പന: നിയന്ത്രണംവിട്ട കാർ റോഡിൽനിന്ന് താഴ്ചയിലേക്ക് പതിച്ച് സംരക്ഷണഭിത്തിക്കും മരത്തിനുമിടയിൽ കുടുങ്ങി. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ പരുക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാതയുടെ ഭാഗമായ കട്ടപ്പന-ഇടുക്കി റോഡിൽ നിർമലാസിറ്റിക്കു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. ഇടുക്കി ഭാഗത്തുനിന്നെത്തിയ കാറാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റ തൂക്കുപാലം, ആലപ്പുഴ സ്വദേശികളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW