Sunday, March 15, 2026 Last Updated 37 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 25 Sep 2025 02.52 PM

മാതാപിതാക്കളാകാനൊരുങ്ങുന്നുവെന്ന് കത്രീനയും വിക്കി കൗശാലും; ‘ക​‍ത്രീന, വിക്കി...ഒരേയൊരു ഡിമാന്റ് മാത്ര’മെന്ന ക്യൂട്ട് കമന്റുമായി അക്ഷയ്കുമാര്‍

കഴിഞ്ഞ ദിവസമാണ് കത്രീനയും വിക്കി കൗശാലും തങ്ങള്‍ ആദ്യത്തെ കണ്മണിയെ കാത്തിരിക്കുവെന്ന് ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ അതിന് അക്ഷയ് കുമാര്‍ നല്‍കിയ ക്യൂട്ട് കമന്റാണ് വൈറലാകുന്നത്.
Katrina,Vicky Kaushal, Akshay Kumar
Akshay Kumar's cute comment on Vicky-Katrina pregnancy announcement post (Image Source: Instagram)

ഏറെ ആരാധകരുള്ള ബോളിവുഡ് താരദമ്പതികളാണ് കത്രീന കൈഫും വിക്കി കൗശാലും. ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും പിന്നീടുണ്ടായ ഇവരുടെ പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ആഘോഷമാക്കിയതാണ്. പവര്‍ കപ്പിള്‍സ് എന്ന് വിളി​പ്പേരുള്ള ക്യാറ്റ്-വിക്കി ദമ്പതിമാരു​ടെ എല്ലാ വിശേഷങ്ങളും ആവേശത്തോടെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ കുറച്ച്‌ നാളുകളായി ക​‍ത്രീന ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങളാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ അതിനെക്കുറിച്ച് വിക്കിയോ കത്രീനയോ പ്രതികരിച്ചിരുന്നില്ല.
എന്നാല്‍ എല്ലാ ഗോസിപ്പുകള്‍ക്കും വിരാമമിട്ട് ഇക്കഴിഞ്ഞ ദിവസം താരദമ്പതിമാര്‍ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി എത്താന്‍ പോകുന്നുവെന്ന സന്തോഷം ആരാധകരെ അറിയിച്ചു. വിക്കി കത്രീനയുടെ നിറവയറില്‍ സ്നേഹപൂര്‍വ്വം പിടിച്ചു നില്‍ക്കുന്ന ചിത്രത്തിന്റെ പ്രിന്റ് കൈയില്‍ പിടിച്ചുള്ള ഫോട്ടോ പങ്കിട്ടായിരുന്നു ഇവരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
‘‘ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായം തുടങ്ങാൻ പോകുന്നു, സന്തോഷവും നന്ദിയും നിറഞ്ഞ ഹൃദയത്തോടെ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരങ്ങള്‍ സന്തോഷ വാർത്ത അറിയിച്ചത്. ആരാധകരും സഹതാരങ്ങളുമടക്കം നിരവധി പേരാണ് താരദമ്പതിമാരുടെ പുതിയ യാത്രയ്ക്കായുള്ള സന്തോഷവും ആശംസകളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടത്.
എന്നാല്‍ ഇപ്പോഴിതാ ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത് താരദമ്പതിമാരുടെ സന്തോഷം നിറഞ്ഞ പോസ്റ്റിന് അക്ഷയ് കുമാര്‍ നല്‍കിയിരിക്കുന്ന ഹൃദയം കവരുന്ന കമന്റാണ്. ‘‘ക​‍ത്രീന, വിക്കി... നിങ്ങളുടെ കാര്യത്തില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. നിങ്ങളെ ഇത്രയധികം അറിയാവുന്നതുകൊണ്ട് എനിക്ക് ഉറപ്പിച്ച്‌ പറയാൻ കഴിയും, നിങ്ങള്‍ രണ്ടുപേരും മികച്ച മാതാപിതാക്കളാകും. ഒരേയൊരു ഡിമാൻഡ് മാത്രം... കുട്ടിയെ ഇംഗ്ലീഷും പഞ്ചാബിയും ഒരുപോലെ പഠിപ്പിക്കണം. ഒരുപാട് സ്നേഹവും അനുഗ്രഹങ്ങളും. ജയ് മഹാദേവ്...’’ എന്നാണ് അക്ഷയ് കുമാര്‍ നല്‍കിയിരിക്കുന്ന കമന്റ്. ചിരിക്കുന്ന ഇമോജിക്കൊപ്പം അക്ഷയ് കുമാര്‍ പങ്കിട്ട കമന്റ് ഏറ്റെടുക്കുകയാണ് ആരാധകര്‍.

Ads by Google
Thursday 25 Sep 2025 02.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW