Sunday, March 15, 2026 Last Updated 44 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 25 Sep 2025 01.25 PM

അച്ഛനൊപ്പമുളള എഐ ചിത്രങ്ങള്‍ പങ്കുവെച്ച് പത്മരാജന്റെ മകന്‍ അനന്ത പത്മനാഭന്‍

shares, father
photo-www.facebook.com/anantha.padmanabhan.165

പത്മരാജന്റെ Ai ചിത്രങ്ങള്‍ പങ്കുവെച്ച് മകന്‍ അനന്ത പത്മനാഭന്‍. തന്റെ ഒപ്പം ഇരിക്കുന്നതും കെട്ടിപിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് അനന്ത പത്മനാഭന്‍ പങ്കുവെച്ചത്. അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ എപ്പോഴും ഇങ്ങനെ ചേര്‍ത്തുപിടിച്ചേനെയെന്നും അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഫാന്‍ ബോയ് താന്‍ തന്നെയാണെന്നും കുറിപ്പില്‍ അദ്ദേഹം എഴുതി.

' ഇനിയിപ്പം ഇത് കൂടി ആവട്ടെ! സിദ്ധാര്‍ഥ് സിദ്ധു അയച്ചു തന്ന Ai സ്വപ്‌ന ചിത്രങ്ങള്‍. ( നീല കുര്‍ത്ത പടം കൃത്യം!) കൂടെ real ആയ പഴയ ചിത്രം കളര്‍ ചെയ്ത് അയച്ചു തന്നത് സന്ദീപ് സദാശിവന്‍. അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പഴും ഇങ്ങനെ ചേര്‍ത്തു പിടിച്ചേനെ. ഏറ്റവും വലിയ ഫാന്‍ ബോയ് നമ്മള്‍ തന്നെ ആണെന്നറിയാമല്ലോ' , അനന്ത പത്മനാഭന്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW