-->
പത്തനംതിട്ട: സംസ്ഥാനത്ത് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അനേകം കുടുംബങ്ങളില്‍ അടുപ്പ് പുകയുന്നത് ശബരിമലയിലെ ക്ഷേത്ര വരുമാനം കൊണ്ടാണെന്നും അത് കേന്ദ്രം ഏറ്റെടുക്കുമെന്നൊക്കെ പറയുന്നത് അപകടകരമായ പ്രസ്താവനയാണെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി. പ്രശാന്ത്. 14,000 കുടുംബങ്ങള്‍ നേരിട്ടും 25,000 കുടുംബങ്ങള്‍ പരോക്ഷമായും ജീവിച്ചു പോകുന്നത് ശബരിമല കൊണ്ടാണ്. കേന്ദ്രം ഏറ്റെടുക്കുമെന്ന രീതിയില്‍ നടത്തുന്ന പ്രസ്താവനകള്‍ അപകടം പിടിച്ചതാണെന്ന് മനസ്സിലാക്കണമെന്നും പറഞ്ഞു.
അയ്യപ്പസംഗമത്തന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി നടത്തിയ പ്രസ്താവനയ്ക്കായിരുന്നു മറുപടി. സംസ്ഥാനത്ത് ദേവസ്വം ബോര്‍ഡിന് കീഴില്‍ 1252 ക്ഷേത്രങ്ങളുണ്ട്. ഇവയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ശബരിമലയില്‍ നിന്നുമാണ് കിട്ടുന്നത്. ഈ വരുമാനം ഉപയോഗിച്ചാണ് സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ നന്നായി തിരിതെളിഞ്ഞ് പോകുന്നതെന്നും ജീവനക്കാര്‍ കഴിഞ്ഞുപോകുന്നതെന്നും പറഞ്ഞു. ക്ഷേത്രം കേന്ദ്രം ഏറ്റെടുക്കണം എന്നരീതിയിലുള്ള പരാമര്‍ശം ക്ഷേത്രം ബോര്‍ഡിനെയും ജീവനക്കാരെയും അപകടത്തിലാക്കുന്നതാണെന്നും പറഞ്ഞു.
അയ്യപ്പസംഗമത്തിലൂടെ ശബരിമലയുടെ അടിസ്ഥാനവികസനമാണ് തങ്ങളെ സംബന്ധിച്ച് ലക്ഷ്യമിടുന്നത്്. ഇതിന് 29 ഓളം സാമുദായങ്ങളുടെ പിന്തുണ ഉണ്ടായിരുന്നു. ഇത് ദേവസ്വം ബോര്‍ഡിനോടുള്ള പിന്തുണയല്ല. ശബരിമലയുടെ വികസനം 1200 ക്ഷേത്രങ്ങളുടെ കൂടി വികസനം ആയതിനാലാണ് സാമുദായിക സംഘടനകള്‍ പിന്തുണച്ചത്. എന്‍എസ്എസ്് ജനറല്‍ സെക്രട്ടറി പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവങ്ങളില്‍ നിന്നുള്ള കാര്യമാണെന്നും പറഞ്ഞു. പ്രസിഡന്റായ ശേഷം വിശ്വാസിയായ ആളല്ല താനെന്നും മുഷ്ഠി ചുരുട്ടി ശരണം വിളിച്ചത് ശരിയായില്ല. വിശ്വാസ സംഗമത്തില്‍ സ്വാമി പറഞ്ഞത് ശരിയായില്ല. മതമൈത്രിയെ തകര്‍ക്കുന്ന രീതിയിലാണ് സംസാരിച്ചത്. അത് ശരിയല്ലെന്നും പറഞ്ഞു.