Thursday, March 19, 2026 Last Updated 4 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 25 Sep 2025 12.14 PM

സംസ്ഥാനത്ത് ആഭരണപ്രേമികൾക്ക് ഇന്നും ആശ്വാസം; അറിയാം ഇന്നത്തെ നിരക്ക്

rates

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ആശ്വാസം. പവന് 620 രൂപയാണ് കുറഞ്ഞത്. 89,920 രൂപയാണ് ഇന്ന് ഒരു പവന്റെ വിപണിയിലെ വില. ഒരു ഗ്രം സ്വര്‍ണത്തിന് 10,490 രൂപയാണ് ഇന്നത്തെ വില.

ഒരു പവന്റെ ആഭരണത്തിന് ഇന്നത്തെ സ്വര്‍ണവില അനുസരിച്ച് 88,000 രൂപയെങ്കിലുമാകും. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലയ്ക്ക് ഒപ്പം നല്‍കണം. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്.

ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബർ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്.ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ നികുതി നയം, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ തുടങ്ങിയ ഘടകങ്ങളാണ് സ്വർണവില വർധിക്കുന്നതിന് പ്രധാന കാരണം. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം വർധിച്ചതും വിലവർധനവിന് കാരണമായി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW