-->
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരമാണ് സായി പല്ലവി. ഇപ്പോള്‍ താരത്തിന്റെ സഹോദരി പൂജ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാവുന്നത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെ വലിയ സൈബര്‍ ആക്രമണമാണ് സായി പല്ലവിക്കെതിരെ നടക്കുന്നത്.
സ്വിം സ്യൂട്ടിലുളള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ചിത്രം വൈറലായതിന് പിന്നാലെ ആരാധകരില്‍ ഒരു വിഭാഗം മോശം കമന്റുകളുമായി എത്തി. എന്നാല്‍ ഇത്തരം കമന്റുകള്‍ക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. സായ് പല്ലവിയെ അനുകൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തി.
സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ സായ് പല്ലവി പൊതുവെ പ്രത്യക്ഷപ്പെടാറില്ല. തനിക്ക് സ്‌ക്രീനില്‍ കംഫര്‍ട്ടബിള്‍ അല്ലാത്ത വസ്ത്രത്തില്‍ അഭിനയിക്കില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.