Monday, March 16, 2026 Last Updated 37 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 25 Sep 2025 12.00 PM

' പല കാര്യങ്ങളും സത്യത്തിനു നിരക്കുന്നതല്ല' ; ജി വേണുഗോപാലിനെതിരേ മധുവിന്റെ മകളും

daughter, post

മുതിര്‍ന്ന നടന്‍ മധുവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഗായകന്‍ ജി വേണുഗോപാല്‍ പങ്കുവെച്ച കുറിപ്പിനെതിരേ മധുവിന്റെ മകളും രംഗത്ത്.

മധുവിന് പിറന്നാള്‍ ആശംസകളറിയിച്ച് ജി. വേണുഗോപാല്‍ പങ്കുവെച്ച കുറിപ്പിനെതിരെ ഗാനരചയിതാവും സംവിധായകനും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് മധുവിന്റെ മകള്‍ ഉമ ജയലക്ഷ്മി കമന്റ് ചെയ്തിരിക്കുന്നത്. യാഥാര്‍ത്ഥ്യമറിയാതെ എന്റെ അച്ഛനെക്കുറിച്ച് ഗായകന്‍ വേണുഗോപാല്‍ എഴുതിയ കുറിപ്പ് ഞങ്ങള്‍ കുടുംബക്കാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും ഇത്രയും അന്തസ്സോടെ 92 വര്‍ഷം ജീവിച്ചയാളിനെ ഇങ്ങനെ വേണുഗോപാല്‍ തരംതാഴ്ത്തി കണ്ടപ്പോള്‍ വലിയ ദുഃഖം തോന്നിയെന്നും കമന്റില്‍ അവര്‍ പറയുന്നു.

'ഇതിന് മറുപടിയായി ഒരു പോസ്റ്റ് ഇടണം എന്ന് ആലോചിച്ചിരുന്നു. അപ്പോഴാണ് തമ്പിയങ്കിളിന്റെ പേജില്‍ ഈ പോസ്റ്റ് കണ്ടത്. എനിക്ക് പറയാന്‍ കഴിയുന്നതിനേക്കാള്‍ ഭംഗിയായി അച്ഛനെ ഏറ്റവും അടുത്തറിയാവുന്ന തമ്പി അങ്കിള്‍ എഴുതിയിരിക്കുന്നു'. എന്നും അവര്‍ കുറിക്കുന്നു. വേണുഗോപാലിന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും സത്യത്തിനു നിരക്കുന്നതല്ലെന്നും തമ്പിയങ്കിള്‍ ഉചിതമായ രീതിയില്‍ അതിനെതിരെ പ്രതികരിച്ചതില്‍ ഞങ്ങളുടെ സന്തോഷം അറിയിക്കുന്നുവെന്നും ഇവര്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW