-->
മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വം 100 കോടി ക്ലബ്ബില്‍. ചിത്രത്തിന്റെ ആഗോള തിയേറ്റര്‍ കളക്ഷനും ബിസിനസും കൂടിച്ചേര്‍ന്ന തുകയാണിത്. സിനിമയെ സ്വീകരിച്ച പ്രേക്ഷകരോട് നന്ദി അറിയിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഒടിടി റിലീസിന് മുന്നോടിയാണ് ചിത്രം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
'ഹൃദയപൂര്‍വ്വം സിനിമ നിങ്ങളുടെ ഹൃദയങ്ങളിലേക്കും വീടുകളിലേക്കും സ്വാഗതം ചെയ്തതിന് നന്ദി. കുടുംബങ്ങള്‍ ഒത്തുചേരുന്നതും പുഞ്ചിരിക്കുന്നതും ചിരിക്കുന്നതും ഞങ്ങള്‍ക്കൊപ്പം കണ്ണുനീര്‍ പൊഴിക്കുന്നതും കാണുന്നത് ശരിക്കും ഹൃദയസ്പര്‍ശിയായി തോന്നി. നിങ്ങള്‍ കാണിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും വാക്കുകള്‍ക്കതീതമായി നന്ദിയുണ്ട്'', എന്നാണ് മോഹന്‍ലാല്‍ സന്തോഷം പങ്കിട്ട് കുറിച്ചത്.
10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് ഹൃദയപൂര്‍വ്വം. സംഗീത് പ്രതാപ്, ലാലു അലക്‌സ്, സംഗീത് പ്രതാപ്, മാളവിക മോഹനന്‍, സിദ്ദിഖ് തുടങ്ങി വലിയ താരനിര സിനിമയിലുണ്ട്. അഖില്‍ സത്യനാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്.