-->
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിർമിച്ചെന്ന കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു ജാമ്യം. വ്യാജ തിരിച്ചറിയൽ കാര്‍ഡ് നിര്‍മ്മിച്ച കേസിൽ മ്യൂസിയം ലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രവർത്തകർക്കു മൂന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുന്നത് .
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നുബിൻ ബിനു, ജിഷ്ണ, അശ്വവന്ത് , ചാർലി ഡാനിയൽ എന്നിവര്‍ക്ക് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്. നേരത്ത് ഈ കേസിൽ ഏഴ് പ്രതികൾക്ക് സി.ജെ.എം കോടതി ജാമ്യം നൽകിയിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ് പേരിൽ 2000 വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്നാണു കേസ്. വ്യാജരേഖ ചമയ്‌ക്കക്കലും വഞ്ചനാക്കുറ്റവും ക്രിമിനൽ ഗൂഢാലോചനയുമടക്കം ചുമത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. വ്യാജ ഇലക്‌ട്രോണിക് നിയമങ്ങൾ ഉള്ളത്.