-->
അമേരിക്കക്കാരിയായ റോറോ നിക്കോള്‍ എന്ന 28കാരിയുടെ ജീവിതത്തില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. തന്റെ 13ാം വയസില്‍ വീട്ടില്‍ നിന്ന് ഒളിച്ചോടിപ്പോയ റോറോയെ തിരഞ്ഞിറങ്ങിയ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളെ പിന്നീട് അവര്‍ വിവാഹം കഴിച്ചുവെന്നതാണ് ആ ട്വിസ്റ്റ്. എന്നാല്‍ വിവാഹം കഴിക്കുന്നതുവരെ റോറോയ്ക്ക് അക്കാര്യം അറിയില്ലായിരുന്നു. ടിക്ക് ടോക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് അവര്‍ ഇക്കാര്യം പങ്കുവച്ചത്.
'പീഡനങ്ങള്‍ നിറഞ്ഞ ഒരു വീട്ടിലായിരുന്നു ഞാന്‍ വളര്‍ന്നത്. 13 വയസ് മാത്രം പ്രായമുള്ളപ്പോള്‍ ഞാന്‍ അവിടെ നിന്നും ഓടിപ്പോയി. ഇതോടെ മാതാപിതാക്കള്‍ എന്നെ കാണാനില്ലെന്ന് പരാതി നല്‍കി. പോലീസ് ഉദ്യോഗസ്ഥര്‍ എന്നെ അന്വേഷിച്ചിറങ്ങി. ഒരു രാത്രി മുഴുവന്‍ ഞാന്‍ ഒളിച്ചിരുന്നതിനാല്‍ അവര്‍ക്ക് എന്നെ കണ്ടെത്താനായില്ല. ഒരു ദിവസത്തിനുശേഷം അവര്‍ എന്നെ തേടിപ്പിടിച്ചു. വീട്ടിലേക്ക് പോകണ്ടെന്ന് ഞാന്‍ പറഞ്ഞു. ഇതോടെ എന്നെ ഫോസ്റ്റര്‍ കെയറിലാക്കി'റോറോ വീഡിയോയില്‍ പറയുന്നു.
ഇതിനുശേഷമാണ് ജീവിതത്തില്‍ അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. 15 വര്‍ഷം പിന്നിട്ടു. റോറോ പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചു. ഇതിനിടയിലാണ് പോലീസ് ഉദ്യോഗസ്ഥനായ ടൈലറെ പരിചയപ്പെടുന്നത്. അവര്‍ പെട്ടെന്നുതന്നെ സുഹൃത്തുക്കളായി. ഒരുമിച്ച് സമയം ചെലവഴിക്കാനും കൂടുതല്‍ സമയം സംസാരിക്കാനും തുടങ്ങി. ഇതിനിടയിലാണ് താന്‍ വീട്ടില്‍നിന്ന് ഒളിച്ചോടിപ്പോയതിനെ കുറിച്ച് റോറോ, ടൈലറിനോട് പറയുന്നത്. ഇതോടെയാണ് അന്ന് ടൈലറും അന്വേഷണ സംഘത്തിലുണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞത്.
അങ്ങനെ കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹിതരായി. ഈ ദമ്പതികള്‍ക്ക് ഇപ്പോള്‍ മൂന്ന് കുട്ടികളുണ്ട്. അന്ന് ടൈലര്‍ ജോലി ചെയ്തിരുന്ന അതേ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് ഇപ്പോള്‍ റോറോയും ജോലി ചെയ്യുന്നത്.