Sunday, March 15, 2026 Last Updated 38 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Sep 2025 08.18 AM

' അവാര്‍ഡുകള്‍ എത്ര തേടിവന്നാലും അത്ഭുതമല്ല, അര്‍ഹിക്കുന്നത് ഇതിനുമെല്ലാം എത്രയോ മേലെ' ; ഗോകുലം ഗോപാലന്‍

actor, award

ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് ഗോകുലം ഗോപാലന്‍. മോഹന്‍ലാലിന് അവാര്‍ഡുകള്‍ എത്ര തേടിവന്നാലും അതൊന്നും അത്ഭുതമല്ലെന്നും അര്‍ഹിക്കുന്നത് ഇതിനുമെല്ലാം എത്രയോ മേലെയാണെന്നും ഗോകുലം ഗോപാലന്‍ പറയുന്നു.

ഗോകുലം ഗോപാലന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

'40 വര്‍ഷത്തിലേറെയായ ആത്മബന്ധം. ഓരോ കണ്ടുമുട്ടലും മറക്കാനാവാത്ത സ്‌നേഹബന്ധം. മനസ്സ് നിറയ്ക്കുന്ന നിഷ്‌കളങ്കമായ പുഞ്ചിരി. അവാര്‍ഡുകള്‍ എത്ര തേടിവന്നാലും അതൊന്നും അത്ഭുതമല്ല. അര്‍ഹിക്കുന്നത് ഇതിനുമെല്ലാം എത്രയോ മേലെ.! അടുത്തുനിന്ന് ആ സ്‌നേഹം അനുഭവിച്ച ഞാനറിയുന്നു, ഈശ്വരാനുഗ്രഹത്തിന്റെ ആ കരസ്പര്‍ശം.! അംഗചലനങ്ങള്‍ കൊണ്ട് അഭിനയത്തില്‍ കവിത രചിക്കുന്ന മോഹനനടനം. വിസ്മയിപ്പിക്കുന്ന കഴിവുകള്‍ വാക്കുകള്‍ക്കതീതം. വര്‍ണ്ണനകള്‍ക്ക് അപ്പുറമുള്ള സ്‌നേഹത്തിന്റെ ഊഷ്മളത. പ്രതിസന്ധികളില്‍ കൈവിടാതെ ചേര്‍ത്തുപിടിക്കുമെന്ന വിശ്വാസം. അതിര്‍വരമ്പുകളില്ലാത്ത സൗഹൃദം, സഹോദര്യം. പ്രിയ ലാല്‍ ഇന്ന് 'ഫാല്‍ക്കെ അവാര്‍ഡ്' നെഞ്ചോടു ചേര്‍ത്തിരിക്കുന്നു.! ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു!'

ദില്ലിയിലെ വിഗ്യാന്‍ ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍വുവാണ് ഫാലശക പുരസ്‌കാരം മോഹന്‍ലാലിന് സമ്മാനിച്ചത്. ഭാര്യ സുചിത്രയും മോഹന്‍ലാലിന് ഒപ്പമുണ്ടായിരുന്നു. 2023ലെ പരമോന്നത പുരസ്‌ക്കാരമാണ് മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരമാണിത്്. 2004ല്‍ അടൂര്‍ ഗോപാലകൃഷ്ണന് പുരസ്‌കാരം ലഭിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW