-->
ടെലിവിഷന്‍ ഷോകളില്‍ അവതാരകയായും സിനിമ നടിയായും പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് ശില്‍പ്പബാല. വിവാഹത്തിന് ശേഷം വെള്ളിത്തിരയിൽ സജീവമല്ലെങ്കിലും യൂട്യൂബ് വ്ലോഗുകളിലൂടെയും ഇൻസ്റ്റാഗ്രം റീലുകളിലൂടെയും ശില്‍പ്പബാല സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ്. താരത്തിന്റെ യൂട്യൂബ് വീഡിയോകളിൽ നിറസാന്നിധ്യമാണ് തക്കിട്ടു എന്ന് വിളിപ്പേരുള്ള മകൾ.
തന്റെ ട്രിപ്പ് വീഡിയോകളും പാചക വീഡിയോകളും നിരന്തരം പോസ്റ്റ് ചെയ്യുന്ന ശില്പ ഒരിക്കൽ പോലും സെൻസിറ്റീവ് കണ്ടന്റുകളുമായി എത്താറില്ല. ഭാവന, ഷഫ്ന നിസാം, മൃദുല മുരളി എന്നിവരോട് വലിയൊരു സൗഹൃദമുണ്ട് ശില്‍പ്പബാലയ്ക്ക്. അവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമടക്കം എല്ലാ വിശേഷങ്ങളും തന്റെ സോഷ്യല്‍ മീഡിയയിലൂടെ ശില്‍പ്പബാല പങ്കിടാറുണ്ട്. താരം പങ്കിടുന്ന പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോഴിതാ അമ്മയുടെ കഥകളി അരങ്ങേറ്റത്തിന്റെ ചിത്രങ്ങള്‍ പങ്കിടുകയാണ് ശില്‍പ്പബാല. ഭർത്താവിന്റേം, മക്കളുടെയും, കൊച്ചുമക്കളുടെ മുമ്പിൽ അമ്മ കഥകളി അരങ്ങേറ്റം കുറിച്ചെന്നും എന്നുമൊരു അത്ഭുതമാണെന്നും ശില്‍പ്പബാല കുറിച്ചത്.
‘‘അമ്മ. അതെന്നും എനിക്ക് ഒരു അത്ഭുതം തന്നെ. കഥകളി അരങ്ങേറ്റം കുറിച്ചു. ഭർത്താവിന്റേം, മക്കളുടെയും, കൊച്ചുമക്കളുടെ മുമ്പിൽ. നിങ്ങളുടെ ഉള്ളിൽ ഒരു സ്വപ്നവും അത് ചെയ്യാൻ കഴിയാത്തതിന് നൂറിലധികം ഒഴികഴിവുകളും ഉണ്ടോ? ഇതാണ് അമ്മ ഞങ്ങളെ പഠിപ്പിച്ചത്. നിങ്ങൾക്ക് ശരിക്കും ആഗ്രഹമുണ്ടെങ്കിൽ, ഒരു ദിവസം നിങ്ങൾ അത് ചെയ്യും. അമ്മേ, നിങ്ങളെക്കുറിച്ച് വളരെ അഭിമാനമുണ്ട്... ഉമ്മ...’’ എന്നാണ് ശില്‍പ്പബാല ചിത്രങ്ങള്‍ പങ്കിട്ട് കുറിച്ചത്. ഒപ്പം ഫോട്ടോഗ്രഫി ‘ഞാന്‍ തന്നെ’ എന്നും താരം കുറിച്ചിട്ടുണ്ട്.
പോസ്റ്റിനു താഴെ സഹതാരങ്ങളടക്കം നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘വൗ... ഇത് ഒരു അനുഗ്രഹമാണ്...’ എന്നാണ് ശ്വേത മേനോന്‍ കുറിച്ചത്. ‘ഇത് വളരെ പ്രചോദനകരമാണ്... അഭിനിവേശത്തിന് പ്രായപരിധിയില്ലെന്ന് തെളിയിക്കുന്നു...’ എന്നാണ് അശ്വതി ശ്രീകാന്ത് നല്‍കിയ കമന്റ്. ‘അമ്മയുടെ പെർഫോമൻസ് കാണാൻ വല്ലാതെ കൊതിക്കുന്നു...’ എന്നാണ് മിയ കുറിച്ചത്. ‘ വളരെ പ്രചോദനം നൽകുന്നു... അമ്മ വേറെ ലെവൽ ആണ്.. അമ്മയെക്കുറിച്ച് വളരെ അഭിമാനിക്കുന്നു...’ എന്നാണ് ആര്യ ബഡായ് കുറിച്ചത്. നിരവധി പേര്‍ ശില്‍പ്പബാലയുടെ അമ്മയ്ക്ക് ആശംസകള്‍ കുറിക്കുന്നുണ്ട്.