Saturday, March 14, 2026 Last Updated 45 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Dec 2025 12.35 PM

അവള്‍ ജീവിക്കും, പോരാടും; നിങ്ങള്‍ തരുന്ന സ്‌നേഹത്തിനും ആത്മവിശ്വാസത്തിനും നന്ദി; കുറിപ്പുമായി ശില്‍പ ബാല

shilpa bala

നടിയെ ആക്രമിച്ച കേസിലെ വിചാര കോടതിയുടെ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി അതിജീവിതയുടെ സുഹൃത്തും നടിയും അവതാരകയുമായ ശില്‍പ ബാല. നീതിക്കായുളള പോരാട്ടം തുടരുമെന്നാണ് ശില്‍പ കുറിച്ചത്. ഒപ്പം അതിജീവിതയെ പിന്തുണച്ച എല്ലാവര്‍ക്കും താരം നന്ദിയും പറയുന്നുണ്ട്. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

‘അറിയാന്‍ അവകാശമുളള കുറേ ചോദ്യങ്ങളുടെ ഉത്തരം ഇനിയും കിട്ടാന്‍ ബാക്കി നില്‍ക്കെ, അവള്‍ ജീവിക്കും, പോരാടും. നിങ്ങള്‍ തരുന്ന സ്‌നേഹത്തിനും ആത്മവിശ്വാസത്തിനും ഒരുപാട്.. ഒരുപാട് നന്ദി ’എന്നായിരുന്നു ശില്‍പ ബാല കുറിച്ചത്.

അതേസമയം കേസില്‍ വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. എക്കാലത്തും അതിജീവിതയ്‌ക്കൊപ്പം ഉറച്ച് നില്‍ക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ചിട്ടുളളതെന്നും അപ്പീല്‍ നല്‍കുമെന്നും നിയമ മന്ത്രി പി. രാജീവ് അറിയിച്ചു. കേസില്‍ നല്ല രീതിയിലാണ് അന്വേഷണം നടന്നതെന്നും , എന്നാല്‍ ബലാത്സംഗ കുറ്റം തെളിയിക്കപ്പെട്ടെങ്കിലും ഗൂഢാലോചനക്കുറ്റത്തില്‍ പ്രതീക്ഷിച്ച വിധിയുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW