-->
കൊച്ചി: ഭൂട്ടാനില്‍ നിന്നും വാഹനങ്ങള്‍ കടത്തിക്കൊണ്ടു വന്ന് ഇന്ത്യയില്‍ നാലിരട്ടി വിലയ്ക്ക് വില്‍പ്പന നടത്തിയതെന്ന് സംശയിക്കുന്ന വാഹനങ്ങള്‍ കൊച്ചിയില്‍ നിന്നും പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ദുല്‍ഖറിന്റെ ഡിഫണ്ടര്‍ വാഹനം പിടിച്ചെടുത്തതായിട്ടാണ് വിവരം. ഇനി ദുല്‍ഖറില്‍ നിന്നും രേഖകള്‍ ആവശ്യപ്പെടും. കൊച്ചിയില്‍ രണ്ടു വാഹനങ്ങള്‍ പിടിച്ചെടുത്തായും അതിലൊന്നാണ്ദുല്‍ഖറിന്റേതുമാണെന്നും പറയുന്നു.
ഇക്കാര്യത്തില്‍ ദുല്‍ഖര്‍ സല്‍മാന് വ്യക്തത വരുത്തേണ്ടി വരും. വാഹന ഉടമകളോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നിന്നും 15 വാഹനങ്ങള്‍ പിടിച്ചെടുത്തതായിട്ടാണ് വിവരങ്ങള്‍. ഈ വാഹനങ്ങള്‍ കസ്റ്റംസ് ഓഫീസിലേക്ക് കൊണ്ടുവരും.
വാഹന ഉടമകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വലിയ രീതിയിലുള്ള റെയ്ഡാണ് ഡിആര്‍ഐ യും കസ്റ്റംസും ചേര്‍ന്ന് നടത്തിയത്. 30 ഇടത്ത് കേരളത്തിലും 15 ഇടത്ത് കൊച്ചിയിലും പരിശോധന നടന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കടത്തിയ കാറുകളുടെ വിവരങ്ങള്‍ ഡിആര്‍ഐ യും കസ്റ്റംസും ശേഖരിച്ചതായിട്ടാണ് വിവരം. അതിനിടയിലാണ് ഭൂട്ടാന്‍ സൈന്യത്തിന്റെ വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതായുള്ള വിവരം കിട്ടിയത്. ഇതേ തുടര്‍ന്നായിരുന്നു റെയ്്ഡ്.
നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകളിലാണ് ഇന്ന് പരിശോധന നടത്തിയത്. അതേസമയം ഈ നടന്മാര്‍ നേരിട്ട് കാര്‍കടത്തലില്‍ പങ്കാളികളായിട്ടില്ലെന്നും തേര്‍ഡ് പാര്‍ട്ടിയായിട്ടാണ് ഇവര്‍ വാഹനങ്ങള്‍ വാങ്ങിയതെന്നുമുള്ള വിവരം കസ്റ്റംസിന് കിട്ടിയിട്ടുണ്ട്. എന്നിരുന്നാലും വാഹനം കള്ളക്കടത്തിന്റെ ഭാഗമായി കൊണ്ടുവന്നതാണെന്ന വിവരം നടന്മാര്‍ക്ക് അറിയാമായിരുന്നോ എന്നതാണ് ഉയരുന്ന ചോദ്യം. ലിസ്റ്റ് തയ്യാറാക്കിയാണ് പരിശോധ നടത്തിയത്.
രാവിലെ എട്ടുമണി മുതല്‍ നടന്മാരുടെ വീട്ടില്‍ പരിശോധന നടത്തുകയാണ്. 47 ഇടങ്ങളിലാണ് പരിശോധന. കേരളത്തില്‍ 30 ഇടങ്ങളിലാണ് പരിശോധന. ഭൂട്ടാനില്‍ നിന്നും കടത്തിക്കൊണ്ടു വരുന്ന വാഹനം ഹിമാചലില്‍ റജിസ്റ്റര്‍ ചെയ്ത ശേഷമാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്നത്. ഇത് ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങള്‍ മാത്രമല്ല മറ്റു വാഹനങ്ങളും ഇവിടെ എത്തിച്ചിരുന്നു എന്നതായിട്ടാണ് വിവരം. പത്തുലക്ഷത്തിന് വാങ്ങി 45 ലക്ഷത്തിന് മറിച്ചു വില്‍ക്കുകയായിരുന്നു പരിപാടി.