Sunday, March 15, 2026 Last Updated 29 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Sep 2025 12.07 PM

മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി ഷഹീന്‍ സിദ്ദിഖ്; ചിത്രങ്ങള്‍

uploads/news/2025/09/802269/siddique-new.gif
photo-www.instagram.com/shaheen_sidhique/

സിദ്ദിഖിന്റെ മകനും അഭിനേതാവുമായ ഷഹീന്‍ പ്രേക്ഷകര്‍ക്ക് പരിചിതനാണ്. അമൃതയാണ് ഷഹീന്റെ ഭാര്യ. ഒരു മകളാണ് ഇരുവര്‍ക്കുമുളളത്.

ഇപ്പോഴിതാ മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് താരം. ദുവ എന്നാണ് കുഞ്ഞിന്റെ പേര്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഷഹീന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. കുടുംബത്തോടൊപ്പമുളള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

[ IMG]

ഷഹീന്റെയും അമൃതയുടെയും ഇന്റര്‍കാസ്റ്റ് വിവാഹമായിരുന്നു.ജാതിയോ, മതമോ ഞങ്ങളുടെ ബന്ധത്തിന് തടസമായിരുന്നില്ലെന്ന് ഇരുവരും തുറന്നുപറഞ്ഞിരുന്നു. ഒരു സുഹൃത്താണ് ഷഹീന് അമൃതയെ പരിചയപ്പെടുത്തിയത്. അതിന് ശേഷമാണ് പ്രണയത്തിലായത്. വിവാഹത്തെക്കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിയ സമയത്ത് അമൃതയുടെ കാര്യം വീട്ടില്‍ പറഞ്ഞു, ഇരുവീട്ടുകാരും ചേര്‍ന്ന് വിവാഹം നടത്തി എന്നും ഷഹീന്‍ പറഞ്ഞിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW