-->
തന്റെ പുതിയ ചിത്രം ' ദേ കോള്‍ ഹിം ഒജി' യുടെ പ്രമോഷന്‍ പരിപാടിക്കിടെ വാള്‍വീശിക്കൊണ്ടുളള പവന്‍ കല്യാണിന്റെ അഭ്യാസപ്രകടനത്തിനിടെ ബോഡിഗാര്‍ഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. താരം വാള്‍ പിന്നിലേക്ക് കറക്കിയപ്പോള്‍ ഏതാനും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ വാള്‍ത്തലപ്പ് ബോഡിഗാര്‍ഡിന്റെ മുഖത്തുകൊളളാതെ മാറുകയായിരുന്നു. മുഖത്തിന് നേരെ വാള്‍ ഉയരുന്നതു കണ്ട് ബോഡിഗാര്‍ഡ് ഞെട്ടിത്തരിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലാണ്.
മുകളിലേക്ക് ഇയരുന്ന പ്രത്യേക പ്ലാറ്റ്‌ഫോമിലൂടെയാണ് പവന്‍ കല്യാണ്‍ സ്‌റ്റേജിലെത്തിയത്. മുന്നിലേക്ക് നടക്കുന്നതിനിടെ താരം വലിയൊരു വാളും കയ്യിലെടുത്തു. സ്‌റ്റേജിന്റെ ഒരു വശത്തേക്ക് നടന്ന പവന്‍ കല്യാണ്‍ മുന്നിലുളള ആളുകളോട് മാറി നില്‍ക്കാന്‍ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് വാള്‍ ആള്‍ക്കൂട്ടത്തിലേക്ക് പൊക്കിക്കാണിച്ച ശേഷം തിരിഞ്ഞുനടന്നു.
ബോഡി ഗാര്‍ഡുമാരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ തൊട്ടുപിന്നിലായി നടക്കുന്നുണ്ടായിരുന്നു. പെട്ടന്നാണ് പവന്‍ കല്യാണ്‍ വാള്‍ പിന്നിലേക്ക് കറക്കിയത്. വാള്‍തലപ്പ് ബോഡി ഗാര്‍ഡിന്റെ മുഖത്തിന് തൊട്ടടുത്തുകൂടെ പോയി. ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് വാള്‍ത്തലപ്പ് മുഖത്ത് കൊളളാതെ മാറിയത്.