-->
നടി രാധിക ശരത്കുമാറിന്റെ അമ്മ ഗീത അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഞാറയാഴ്ച രാത്രിയാണ് അന്ത്യം. അന്തരിച്ച മുതിര്‍ന്ന തമിഴ് നടന്‍ എം.ആര്‍. രാധയുടെ ഭാര്യയാണ് ഗീത.
മൃതദേഹം പോയസ് ഗാര്‍ഡനിലെ പൊതുദര്‍ശനത്തിന് ശേഷം തിങ്കളാഴ്ച വൈകുന്നേരം 4-30ന് സംസ്‌കരിക്കും.
അമ്മയുടെ മരണം എക്‌സിലൂടെ രാധിക ശരത്കുമാര്‍ പങ്കുവെച്ചിട്ടുണ്ട്. അമ്മയുടെ ഏതാനും ചിത്രങ്ങളാണ് രാധിക പോസ്റ്റ് ചെയ്തത്. നിരവധി പേര്‍ പോസ്റ്റിനു താഴെ അനുശോചനം രേഖപ്പെടുത്തി.