-->
ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് നേടിയ മോഹന്‍ലാലിന് അഭിനന്ദനപ്രവാഹമാണ്.മോഹന്‍ലാലിന് പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം പങ്കുവെച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂര്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്.
'' എന്റെ പ്രിയപ്പെട്ട മോഹന്‍ലാല്‍ സാറിനെ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കി ആദരിക്കുന്നത് കാണുമ്പോള്‍ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. അദ്ദേഹത്തോടൊപ്പം ഈ യാത്രയില്‍ സഞ്ചരിച്ചിട്ടുള്ള ഞങ്ങള്‍ക്ക് ഇത് ഒരു അവാര്‍ഡിനേക്കാള്‍ കൂടുതലാണ്. സിനിമയോടുള്ള ഒരു ജീവിതകാലത്തെ സ്‌നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും ആഘോഷമാണിത്. എപ്പോഴും നിങ്ങളുടെ കൂടെ നില്‍ക്കാന്‍ കഴിയുന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്' , എന്നാണ് ആന്റണി പെരുമ്പാവൂരിന്റെ വാക്കുകള്‍.
2023ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അര്‍ഹനായത്. സെപ്തംബര്‍ 23 നടക്കുന്ന ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍.