Sunday, March 15, 2026 Last Updated 34 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 22 Sep 2025 11.45 AM

' ഇനി ഫാല്‍ക്കേ അവാര്‍ഡിനും പത്മഭൂഷണിനും 100% അര്‍ഹനായ ഒരേയൊരു നടന്‍ മമ്മൂക്കയാണ്' ; കുറിപ്പുമായി സാജിദ് യാഹിയ

after, win

ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡിന് അര്‍ഹനായിരിക്കുകയാണ് മോഹന്‍ലാല്‍. നിരവധി പേരാണ് മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ച് എത്തിയത്. അതേസമയം, മമ്മൂട്ടിയെ ഫാല്‍ക്കേ അവാര്‍ഡിന് പരിഗണിക്കാമായിരുന്നു എന്ന നിര്‍ദേശവും പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. സീനിയോരിറ്റിയും മലയാള സിനിമയില്‍ മോഹന്‍ലാലിനൊപ്പം തന്നെയുളള മമ്മൂട്ടിയുടെ സ്ഥാനവും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഈ അഭിപ്രായങ്ങള്‍ ഉയര്‍ന്നത്.

മമ്മൂട്ടിയുടെ പേര് പത്മഭൂഷണായി പല തവണ സംസ്ഥാനം സമര്‍പ്പിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നതും ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ ചര്‍ച്ചകള്‍ക്കിടെ സംവിധായകന്‍ സാജിദ് യഹിയ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ചര്‍ച്ചയാവുകയാണ്.

'ഇനി ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡിനും പത്മഭൂഷണിനും 100% അര്‍ഹനായ ആയ ഒരേയൊരു നടന്‍ നമ്മുടെ മമ്മൂക്കയാണ്. വരും വര്‍ഷങ്ങളില്‍ ആ ബഹുമതികള്‍ അദ്ദേഹത്തെ തേടി വരട്ടെ... ' എന്നാണ് സാജിദ് യഹിയ കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW