Thursday, March 19, 2026 Last Updated 58 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 22 Sep 2025 11.08 AM

സംസ്ഥാനത്ത് റെക്കോർഡ് കുതിപ്പിൽ സ്വർണവില; നിരക്ക് അറിയാം

rates

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് വർധനവ്. പവന് 320 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 82,560 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 40 രൂപ ഉയർന്ന് 10,320 രൂപയിലെത്തി. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 21 ഡോളർ ഉയർന്ന് 3,693 ഡോളറിലെത്തി.

ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 11,258 രൂപയും, പവന് 90,064 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 8,444 രൂപയും പവന് 67,552 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 148 രൂപയും കിലോഗ്രാമിന് 1,48,000 രൂപയുമാണ്.

ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ നികുതി നയം, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ തുടങ്ങിയ ഘടകങ്ങളാണ് സ്വർണവില വർധിക്കുന്നതിന് പ്രധാന കാരണം. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം വർധിച്ചതും വിലവർധനവിന് കാരണമായി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW