Sunday, March 15, 2026 Last Updated 32 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 22 Sep 2025 09.36 AM

' ചില തണ്ടുകളില്‍ കായ്ക്കുന്ന ദൈവത്തിന്റെ കനികള്‍ ഉണ്ട്, അത്തരം ഒരു വിശിഷ്ട കനിയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍ '

mohanlal, phalke

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ അഭിനന്ദിച്ച് സംവിധായകന്‍ ഭദ്രന്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് ഭദ്രന്‍ ആശംസ അറിയിച്ചത്. സ്ഫടികത്തിലെ മോഹന്‍ലാലിന്റെ ചിത്രത്തോടൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

' ഇന്നലെ നേരിട്ട് അഭിനന്ദനങ്ങള്‍ അറിയിച്ചുവെങ്കിലും ലാലിനെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി രണ്ട് വാക്ക് കൂടുതല്‍ എന്തെങ്കിലും പറയണമെന്ന് തോന്നി. ചില വൃക്ഷത്തിന്റെ തണ്ടുകളില്‍ കായ്ക്കുന്ന ദൈവത്തിന്റെ കനികള്‍ ഉണ്ട്. അത് പക്വം ആവുമ്പോള്‍ മനുഷ്യര്‍ക്കുവേണ്ടി ചാഞ്ഞു ചുണ്ടോടു ചേര്‍ന്നു വരും. അത്തരം ഒരു വിശിഷ്ട കനിയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍. വിനയവും വിദ്യയും സമാസംമം ചേര്‍ന്നു വരുമ്പോള്‍ ഇങ്ങനെ ചില അത്ഭുതങ്ങള്‍ സംഭവിക്കും, ഇതുപോലെ അര്‍ഹതപ്പെട്ട പലരെയും തളളിമാറ്റിക്കൊണ്ട്', അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW