Saturday, March 14, 2026 Last Updated 57 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 22 Sep 2025 06.22 AM

‘ജീവിതം മനോഹരമാണ്, അതിശയകരമാണ്; അത് അസാധാരണമാക്കുക...’മോഹന്‍ലാലിന്റെ കൈപ്പടിയിലെ ആ കുറിപ്പ് പ്രചോദനമെന്ന് ശിവദ ; ആശംസകളും കുറിച്ച് താരം

മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച സന്തോഷത്തിലാണ് എല്ലാവരും. ഇപ്പോഴിതാ നടി ശിവദ, മോഹന്‍ലാലിനെ അഭിനന്ദിക്കുന്നതിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ശിവദ കുറിച്ചു.
Mohanlal, Actress Shivada, Dadasaheb Phalke Award
Shivada congrajulate mohanlal for dadasaheb phalke award (Image Source: Instagram)

ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം മലയാളത്തിന്റെ മണ്ണിലേക്ക് പ്രേക്ഷകരുടെ താരരാജാവായ മോഹന്‍ലാല്‍ വഴി എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകരും സിനിമാതാരങ്ങളും സുഹൃത്തുക്കളുമെല്ലാം. ഏറ്റവും അര്‍ഹതപ്പെട്ടയാളിന് അത് ലഭിച്ചുവെന്നാണ് മിക്ക സെലിബ്രിറ്റികളും കുറിച്ചത്. തങ്ങള്‍ക്ക് മോഹന്‍ലാലുമായുള്ള ബന്ധമുള്‍പ്പടെ എത്രത്തോളം പ്രചോദനം ലാല്‍ എന്ന വ്യക്തി തന്നിട്ടുണ്ടെന്നാണ് പലരും പങ്കിട്ടത്.
ഇപ്പോഴിതാ അക്കൂട്ടത്തില്‍ ഏറെ വ്യത്യസ്തമായുള്ള ഒരു കുറിപ്പ് പങ്കിടുകയാണ് മലയാളത്തിന്റെ യുവതാരം ശിവദ. മോഹന്‍ലാലിനൊപ്പം സ്ക്രീന്‍ പങ്കിട്ടിട്ടുള്ള ശിവദ, തനിക്ക് താരമെഴുതികൊടുത്ത കുറിപ്പ് കൂടി പങ്കിട്ടാണ് സോഷ്യല്‍ മീഡിയയില്‍ ആശംസ അറിയിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ജീവിതം അസാധാരണമാക്കുന്നതിനെക്കുറിച്ചുള്ള താരത്തിന്റെ പ്രചോദനാത്മകമായ വാക്കുകൾ വിലമതിക്കുന്നുവെന്നും ശിവദ കുറിച്ചു. മോഹൻലാൽ എപ്പോഴും പ്രചോദനത്തിന്റെ ഉറവിടമാണെന്നും ഇന്ത്യൻ സിനിമയിലെ അത്തരമൊരു ഇതിഹാസ വ്യക്തിത്വത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവതിയാണെന്നും ശിവദ കുറിച്ചു.
‘‘ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചതിന് അഭിനന്ദനങ്ങൾ ലാലേട്ടാ... നിങ്ങൾ എപ്പോഴും ഞങ്ങളെ പ്രചോദിപ്പിച്ചിട്ടുണ്ട്, എല്ലാ ദിവസവും അത് തുടരുന്നു. നിങ്ങളോടൊപ്പം സ്‌ക്രീൻ പങ്കിടാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയായി കരുതുന്നു, നിങ്ങളുടെ വാക്കുകൾ ഞാൻ എന്നും വിലമതിക്കും: ‘ജീവിതം മനോഹരമാണ്, അതിശയകരമാണ് - അത് അസാധാരണമാക്കുക....’ ലാലേട്ടാ, നിങ്ങള്‍ ശരിക്കും ആ വാക്കുകളിലൂടെയാണ് ജീവിക്കുന്നത്, നാമെല്ലാവരും അത് ചെയ്യാൻ പ്രചോദിതരാണ്. എപ്പോഴും ഞങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുക...’’ എന്ന ക്യാപ്ഷന്‍ നല്‍കി മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കിട്ടാണ് ശിവദയുടെ കുറിപ്പ്. ഒപ്പം മോഹന്‍ലാലിന്റെ കുറിപ്പും ശിവദ പങ്കുവച്ചിട്ടുണ്ട്.

Ads by Google
Monday 22 Sep 2025 06.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW