Thursday, March 19, 2026 Last Updated 46 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 21 Sep 2025 05.24 PM

കേരളത്തിലെ ആർഎസ്എസിന്റെ ചരിത്രം പുസ്തകമാകുന്നു; 5 ഭാഗങ്ങളായി പ്രസിദ്ധീകരിക്കും

book
photo-ANI

കേരളത്തിലെ ആർഎസ്എസ് പ്രവർത്തന ചരിത്രം രേഖപ്പെടുത്തുന്ന ഗ്രന്ഥപരമ്പര പ്രസിദ്ധീകരിക്കുന്നു. ശതാബ്ദിയിലെത്തിയ രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ (ആർഎസ്എസ്). കേരളത്തിലെ ചരിത്രം അഞ്ച് ഭാഗങ്ങളുള്ള പുസ്തകമായാണ് പ്രസിദ്ധീകരിക്കുന്നത്. ഗ്രന്ഥപരമ്പരയുടെ
ഒന്നാം ഭാഗം ആർഎസ്എസ് സ്ഥാപനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യും.

1942 ൽ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചതു മുതൽ സംഘടനാ സംവിധാനമനുസരിച്ച് കേരളപ്രാന്തം രൂപീകൃതമായ 1964 വരെയുള്ള ചരിത്രമാണ് ഒന്നാം ഭാഗത്തിലുള്ളത്.

പ്രവർത്തനത്തുടക്കത്തിന്റെയും വികാസത്തിന്റെയും വ്യാപനത്തിന്റെയും സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റത്തിന്റെയും വിവരണങ്ങൾ അടങ്ങിയ ഈ ഗ്രന്ഥത്തിൽ vതുടക്കം മുതലുള്ള എല്ലാ ഘട്ടങ്ങളുടെയും വിശദാംശങ്ങളുണ്ട്. പ്രധാന സംഭവങ്ങളുടെ നാൾവഴികളും ഇതിൽപെടും.

2025 സെപ്റ്റംബർ 26ന് വെള്ളിയാഴ്ച വൈകീട്ട് 6 ന് എറണാകുളത്ത് ആർഎസ്എസ് പ്രാന്തകാര്യാലയമായ ഇളമക്കര മാധവനിവാസിലാണ് പുസ്തക പ്രകാശനം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW