Sunday, March 15, 2026 Last Updated 5 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 21 Sep 2025 02.46 PM

' ഞാന്‍ നിങ്ങളുടെ വലിയ ആരാധകന്‍, ഏറ്റവും അര്‍ഹമായ അംഗീകാരം' ; മോഹന്‍ലാലിന് മലയാളത്തില്‍ അഭിനന്ദനം അറിയിച്ച് അമിതാഭ് ബച്ചന്‍

mohanlal, malayalam

ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് നേടിയ മോഹന്‍ലാലിന് മലയാളത്തില്‍ ആശംസ അറിയിച്ച് അമിതാഭ് ബച്ചന്‍. ഏറ്റവും അര്‍ഹമായ അംഗീകാരമാണ് മോഹന്‍ലാലിന് ലഭിച്ചതെന്നും തങ്ങള്‍ക്കൊരു പാഠമായി തുടരട്ടെ എന്നും അമിതാഭ് ബച്ചന്‍ ആശംസിച്ചു. താന്‍ എപ്പോഴും ഒരു സമര്‍പ്പിത ആരാധകനായി തുടരുന്നുവെന്നും അമിതാഭ് ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.

'ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നിങ്ങള്‍ക്ക് ലഭിച്ചതില്‍ മോഹന്‍ലാല്‍ ജി വളരെ സന്തോഷവാനാണ്, അതിയായ സന്തോഷം തോന്നുന്നു - ഏറ്റവും അര്‍ഹമായ അംഗീകാരം! ഒരുപാട് അഭിനന്ദനങ്ങള്‍. നിങ്ങളുടെ പ്രവൃത്തിയുടെയും കരകൗശലത്തിന്റെയും വലിയ ആരാധകനാണ് ഞാന്‍. ഏറ്റവും പ്രകടമായ ചില വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിലെ ലാളിത്യം ശരിക്കും ശ്രദ്ധേയമാണ്. നിങ്ങളുടെ അജയ്യമായ കഴിവുകള്‍ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ, ഞങ്ങള്‍ക്ക് ഒരു പാഠമായി തുടരട്ടെ. അതിരറ്റ ആദരവോടും അഭിമാനത്തോടും കൂടി, ഞാന്‍ എപ്പോഴും ഒരു സമര്‍പ്പിത ആരാധകനായി തുടരുന്നു. നമസ്‌കാര്‍', എന്നാണ് അമിതാഭ് ബച്ചന്‍ പങ്കുവച്ച പോസ്റ്റ്.

മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഫാല്‍ക്കേ പുരസ്‌കാരമാണിത്. 2004ല്‍ അടൂര്‍ ഗോപാലകൃഷ്ണന് പുരസ്‌കാരം ലഭിച്ചിരുന്നു. 2019ല്‍ രജനികാന്തിനും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW