Monday, March 16, 2026 Last Updated 7 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 21 Sep 2025 11.12 AM

' ദാദാ സാഹിബ് ഫാല്‍ക്കെയ്ക്ക് ഒരു മോഹന്‍ലാല്‍ അവാര്‍ഡ് കൊടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്' ; അഭിനന്ദിച്ച് ആര്‍ജിവി

director, talks

ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മോഹന്‍ലാലിന് അഭിനന്ദനം അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ദാദാ സാഹിബ് ഫാല്‍ക്കെയ്ക്ക് ഒരു ' മോഹന്‍ലാല്‍ അവാര്‍ഡ്' കൊടുക്കണമെന്നാണ് തനിക്ക് തോന്നുന്നത്- എന്നാണ് രാം ഗോപാല്‍ വര്‍മ കുറിച്ചിരിക്കുന്നത്. എക്‌സിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

''എനിക്ക് ദാദാ സാഹിബ് ഫാല്‍ക്കെയെ കുറിച്ച് കാര്യമായി അറിയില്ല. അദ്ദേഹമാണ് ആദ്യമായി സിനിമ എടുത്തത് എന്ന കാര്യമൊഴിച്ച്. പക്ഷേ ആ സിനിമ ഞാന്‍ കണ്ടിട്ടില്ല. ആ സിനിമ കണ്ട ആരെയും എനിക്ക് കണ്ടുമുട്ടാനുമായില്ല.

പക്ഷേ, മോഹന്‍ലാലിനെ ഞാന്‍ കണ്ടിട്ടും അറിഞ്ഞിട്ടും ഉണ്ട്. അതുവെച്ച് നോക്കുമ്പോള്‍ ദാദാ സാഹിബ് ഫാല്‍ക്കെയ്ക്ക് ഒരു 'മോഹന്‍ലാല്‍ അവാര്‍ഡ്' കൊടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്.' രാം ഗോപാല്‍ വര്‍മ കുറിച്ചു.

2023ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അര്‍ഹനായത്. സെപ്തംബര്‍ 23 നടക്കുന്ന ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍.

ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW