-->
മത്തങ്ങ കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. സാധാരണയായി നാം കണ്ടിട്ടുള്ള മത്തയ്‌ക്കെല്ലാം മൂന്നു മുതല്‍ എട്ട് കിലോ വരെയൊക്കെയായിരിക്കും ഭാരം. എന്നാല്‍ അങ്ങ് റഷ്യയില്‍ കഴിഞ്ഞ ദിവസം റെക്കോര്‍ഡ് സ്വന്തമാക്കിയ ഒരു മത്തങ്ങയുടെ ഭാരം 969 കിലോയായിരുന്നു. റഷ്യയിലെ മോസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ അപ്പോത്തിക്കിരി ഗാര്‍ഡന്‍സില്‍ നടന്ന 'ഭീമാകാര പച്ചക്കറികളുടെ' പ്രദര്‍ശനത്തില്‍ എത്തിച്ച മത്തങ്ങയാണ് ദേശീയ റെക്കോര്‍ഡ് നേടിയത്. അലക്‌സാണ്ടര്‍ ചുസോവ് എന്ന റഷ്യക്കാരന്റേതാണ് 969 കിലോ ഭാരമുള്ള ഈ മത്തങ്ങ. അമിത വലുപ്പമുള്ള തണ്ണി മത്തനും ഉള്ളികളും തുടങ്ങി അനേകം പച്ചക്കറികള്‍ ഈ പ്രദര്‍ശനത്തിലുണ്ടായിരുന്നു. ക്രെയിന്‍ ഉപയോഗിച്ചാണ് ഈ മത്തങ്ങ തൂക്കി നോക്കിയത്.
വലിയ മത്തങ്ങകള്‍ തമ്മില്‍ ക്രോസ് ബ്രീഡ് ചെയ്തും കൃത്യമായ വളമിടല്‍ രീതികള്‍ അനുവര്‍ത്തിച്ചുമാണ് ചുസോവ് ഈ മത്തങ്ങ തയാറാക്കിയത്. കഴിഞ്ഞ വര്‍ഷം 817 കിലോയുള്ള ഒരു മത്തങ്ങയും ചുസോവ് കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇത്തവണ അപ്പോത്തിക്കിരി ഗാര്‍ഡന്‍സിലെത്തിച്ച മത്തങ്ങ റഷ്യയില്‍ ഇതുവരെ വിളഞ്ഞതില്‍ ഏറ്റവും വലുതാണ്.
മത്തങ്ങകളിലെ വമ്പന്‍മാരാണ് ഭീമന്‍ മത്തങ്ങകള്‍ അഥവാ ജയന്റ് പംപ്കിന്‍. 68 കിലോ മുതല്‍ 1000 കിലോ വരെയൊക്കെ ഇവയ്ക്കു ഭാരം വയ്ക്കാം. വടക്കേ അമേരിക്കയിലാണ് ഇത്തരം മത്തങ്ങകള്‍ വളര്‍ത്തുന്നത്. ഹാലോവീന്‍ ആഘോഷത്തിനും മറ്റും ജാക്ക് ഓ ലാന്റേണ്‍ എന്ന വിളക്ക് തയാര്‍ ചെയ്യുന്നതിനായി വലുപ്പം കൂടിയ മത്തങ്ങകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അവ സാദാ മത്തങ്ങകളിലെ വലുപ്പമേറിയവയാണ്. ജയന്റ് പംപ്കിനുകള്‍ പൊതുവെ പ്രദര്‍ശനത്തിനും മത്സരങ്ങള്‍ക്കുമായിട്ടാണ് ആളുകള്‍ വളര്‍ത്തുന്നത്. ഇവയെ ഭക്ഷിക്കാറില്ല. രുചികുറഞ്ഞതും താഴ്ന്ന ഭക്ഷ്യനിലവാരവുമാണ് ഇതിനു കാരണം.
В "Аптекарском огороде" проходит ежегодный осенний фестиваль "Овощи-гиганты".Фермер из Подмосковья установил рекорд России по выращиванию самой большой тыквы. Стрелка весов остановилась на отметке 969 кг:https://t.co/JL3yRSSeSzВидео: Екатерина Лука/ТАСС pic.twitter.com/zmgkHvQyx8— ТАСС (@tass_agency) September 19, 2025