Saturday, March 14, 2026 Last Updated 10 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 20 Sep 2025 11.41 AM

ഓര്‍മ്മപ്പൂക്കള്‍; കവിയൂര്‍ പൊന്നമ്മ വിടവാങ്ങിയിട്ട് ഒരു വര്‍ഷം; പോസ്റ്റുമായി മോഹന്‍ലാല്‍

-mohanlal-
photo-www.facebook.com/ActorMohanlal

നടി കവിയൂര്‍ പൊന്നമ്മ ഓര്‍മ്മയായിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. നടിയുടെ വിയോഗത്തില്‍ അനുസ്മരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. കവിയൂര്‍ പൊന്നമ്മയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഓര്‍മ്മപ്പൂക്കള്‍ എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.

മലയാളത്തിലെ ഒട്ടേറെ സൂപ്പര്‍ താരങ്ങളുടെ അമ്മയായും അമ്മൂമ്മയായും കവിയൂര്‍ പൊന്നമ്മ വെളളിത്തിരയിലെത്തിയിട്ടുണ്ട്. എങ്കിലും മോഹന്‍ലാലിന്റെ അമ്മയായെത്തിയ വേഷങ്ങളാണ് കൂടുതലായും ശ്രദ്ധിക്കപ്പെട്ടത്. മോഹന്‍ലാല്‍ തന്നെ പല വേദികളില്‍ പറഞ്ഞിട്ടുണ്ട് എന്റെ സ്വന്തം അമ്മയാണ് കവിയൂര്‍ പൊന്നമ്മയെന്ന്.

50 ഓളം ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ അമ്മയായും അല്ലാതെയും കവിയൂര്‍ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. കിരീടം, ചെങ്കോല്‍, തേന്മാവിന്‍ കൊമ്പത്ത്, കാക്കക്കുയില്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍, ഗാന്ധര്‍വ്വം, വിയറ്റ്‌നാം കോളനി, നാട്ടുരാജാവ്, വടക്കുംനാഥന്‍, ഇവിടം സ്വര്‍ഗ്ഗമാണ്, ഗാന്ധര്‍വ്വം, ഉത്സവപിറ്റേന്ന്, മിസ്റ്റര്‍ ബ്രഹ്മചാരി തുടങ്ങി മലയാളികള്‍ എത്ര കണ്ടാലും മടുക്കാത്ത നിരവധി ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചിട്ടുണ്ട്

1959 ല്‍ നാടകവേദികളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ കവിയൂര്‍ പൊന്നമ്മ 1962 ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെ വെള്ളിത്തിര അരങ്ങേറ്റം കുറിക്കുകയായിരുന്നു. നിരവധി മലയാള സിനിമകള്‍ക്ക് പുറമേ സത്യാ എന്ന തമിഴ് ചിത്രത്തിലും പ്രിയുരാലു എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. 2021 ല്‍ റിലീസ് ചെയ്ത ആണും പെണ്ണും എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.

Ads by Google
Saturday 20 Sep 2025 11.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW