Sunday, March 22, 2026 Last Updated 1 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 19 Sep 2025 07.57 PM

മാനദണ്ഡങ്ങള്‍ ലംഘിച്ചു; 474 പാർട്ടികൾ പുറത്ത്, രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടിക പുതുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

election commision

ന്യൂഡല്‍ഹി: ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടികയില്‍ നിന്നും 474 പാര്‍ട്ടികളെ കുടി ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലെന്ന മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകാരമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടികയാണ് കമ്മീഷന്‍ പുതുക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 9 ന് 334 രാഷ്ട്രീയ പാര്‍ട്ടികളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് 474 പാര്‍ട്ടികളെ കുടി ഒഴിവാക്കിയിരിക്കുന്നത്.

തുടര്‍ച്ചയായി 6 വര്‍ഷമായി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടില്ലെന്ന മാനദ്ധണ്ഡമാണ് പട്ടിക പുതുക്കലിന്റെ അടിസ്ഥാനം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 808 അംഗീകാരമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളെയാണ് രജിസ്റ്റര്‍ ചെയ്ത അംഗീകാരമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് നീക്കിയത് എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കുന്നു. പട്ടിക പുതുക്കിയതോടെ 2,046 പാര്‍ട്ടികളാണ് രാജ്യത്തുള്ളത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW