-->
തൃശൂര്‍: തൃശൂര്‍ ജില്ലാ കലക്ടറായിരുന്ന കൃഷ്ണ തേജക്കെതിരേ ഗുരുതര ആരോപണവുമായി വി എസ് സുനില്‍ കുമാര്‍. തെരഞ്ഞെടുപ്പ് പട്ടികയില്‍ ആളുകളെ ചേര്‍ക്കുന്നത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും പരാതി ലഭിച്ചില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടിയില്‍ പ്രതികരിക്കുകയായിരുന്നു സുനില്‍കുമാര്‍.
മൂന്നുതവണ ഇതു സംബന്ധിച്ച പരാതി നല്‍കിയെന്നും എന്നാല്‍ ഇത് അന്നത്തെ ജില്ലാ കലക്ടര്‍ കൃഷ്ണതേജ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറാതെ വച്ചുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുനില്‍കുമാര്‍ പറഞ്ഞു. ജില്ലാ ഭരണാധികാരി ആയ കലക്ടര്‍ ആരെ സഹായിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തതെന്ന് വ്യക്തമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ സുനില്‍കുമാര്‍ പറഞ്ഞു.