Saturday, March 21, 2026 Last Updated 14 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 21 Mar 2026 08.11 PM

തിരുവനന്തപുരത്ത്താമര വിരിയിക്കാൻ' കരമന ജയൻ, വിജയ പ്രതീക്ഷയിൽ സിപി ജോണ്‍, സീറ്റ് നിലനിര്‍ത്താൻ സുധീര്‍ കരമനയും

റോഡ് ഷോയോട് സുധീർ കരമന പ്രചാരണം തുടങ്ങി.
trivanthpuram, karamana

ബിജെപിയുടെയും എൽഡിഎഫിന്‍റെയും സ്ഥാനാർഥി പ്രഖ്യാപനം കൂടിയായതോടെ തിരുവനന്തപുരം സെൻട്രലിൽ പോരാട്ടചിത്രം തെളിഞ്ഞു.സിനിമ നടനും സാംസ്കാരിക പ്രവര്‍ത്തകനുമായ സുധീർ കരമനയാണ് എൽഡിഎഫ് സ്ഥാനാർഥി. റോഡ് ഷോയോട് സുധീർ കരമന പ്രചാരണം തുടങ്ങി.

ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയനാണ് ബിജെപി സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥി. ഉച്ചയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ റോഡ് ഷോയുമായി കരമന ജയനും പ്രചാരണം ആരംഭിച്ചു. ആദ്യം തന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് യുഡ‍ിഎഫിന്‍റെ സിഎംപി സ്ഥാനാര്‍ത്ഥിയായ സി.പി.ജോൺ.

അതേസമയം, ആന്‍റണി രാജുവിന്‍റെ മണ്ഡലം സുധീര്‍ കരമനയിലൂടെ നിലനിര്‍ത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽഡിഎഫ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. തിങ്കളാഴ്ചയായിരിക്കും എൽഡിഎഫിന്‍റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക നൽകുക. ഇന്നും നാളെയും പരമാവധി സ്ഥലങ്ങളിൽ പ്രചാരണവുമായി സജീവമാകാനാണ് ഇരു സ്ഥാനാര്‍ഥികളും ലക്ഷ്യമിടുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW